Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടത്തിൽ മലയാളി...

വാഹനാപകടത്തിൽ മലയാളി മരിച്ചു മുന്ന് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
വാഹനാപകടത്തിൽ മലയാളി മരിച്ചു മുന്ന് പേര്‍ക്ക് പരിക്ക്
cancel
camera_alt????????? ??????

ബുറൈദ: അല്‍ഖസീം പ്രവശ്യയിലെ അല്‍റസ്സിന് സമീപം വ്യാഴാഴ്ച വൈകീട്ട്  നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. തളിപ്പറമ്പ് ഇരങ്ങില്‍ സ്വദേശി 
കല്ലുരിയകത്ത്​ അബ്​ദുല്‍ ഖാദറാണ് (57) മരിച്ചത്. ഇദ്ദേഹം ഓടിച്ച വാഹനത്തിലെ സഹയാത്രികരായ ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽ നിന്നുള്ള മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുല്‍അ റഷീദില്‍ നിന്ന് അല്‍റസ്സിലേക്ക് വരു​േമ്പാൾ ഹംജ ഗ്രാമത്തില്‍ വെച്ച്​ തെറ്റായ ദിശയിൽ വന്ന സ്വദേശിയുടെ വാഹനം ഖാദറി​​െൻറ വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നാലുപേരെയും അല്‍റസ്സ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖാദറി​​െൻറ ജീവന്‍ രക്ഷിക്കാനായില്ല.

28 വര്‍ഷമായി അല്‍ഖസീമി​​െൻറ വിവിധ മേഖലകളില്‍ വസ്ത്ര വ്യാപാരം നടത്തിവരുകയായിരുന്നു. ഒരുകൊല്ലം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.ഭാര്യ: കുഞ്ഞാമിന. വിവാഹിതരായ ഖദീജ, നജ്മ, ഖൈറുന്നിസ, നാജിയ എന്നിവര്‍ മക്കളാണ്. മൃതദേഹം സൗദിയിൽ ഖബറടക്കും. അദ്ദേഹവുമായി  വ്യാപാര സംബന്ധമായ സാമ്പത്തിക ഇടപാടുകള്‍ ഉള്ളവര്‍ 0533006695 എന്ന നമ്പറില്‍ മുഹമ്മദ് അസ്​ലമിനെ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathsaudigulf newsmalayalam news
News Summary - accident death-saudi-gulf news
Next Story