Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ വാഹനാപകടം; മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു

text_fields
bookmark_border
സൗദിയിൽ വാഹനാപകടം; മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു
cancel
camera_alt

അപകടത്തിൽ മരിച്ച റഫീഖ് കാപ്പിൽ, ജബ്ബാർ ചെറുച്ചിയിൽ

ജിദ്ദ: സൗദിയിൽ ജിസാനിനടുത്ത് ബേഷിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ റഫീഖ് കാപ്പിൽ (41), ജബ്ബാർ ചെറുച്ചിയിൽ (44) എന്നിവരാണ് മരിച്ചത്.

പച്ചക്കറി കച്ചവടവുമായി ബന്ധപ്പെട്ട് ജിദ്ദയിൽ നിന്നും ജിസാനിലേക്ക് പുറപ്പെട്ട ഇവർ സഞ്ചരിച്ചിരുന്ന ഡയാന അപകടത്തിൽ പെടുകയായിരുന്നു. സംഭവമറിഞ്ഞു ഇവരുടെ ബന്ധുക്കൾ ജിദ്ദയിൽ നിന്നും ജിസാനിലേക്ക് തിരിച്ചിട്ടുണ്ട്.

ഇവരുടെ മയ്യിത്തുകൾ ബേഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ജിസാനിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story