അബ്ഖൈഖ് അപകടം: സിയാദിെൻറ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തും
text_fieldsദമ്മാം: അബ്ഖൈഖിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് പ്രതിഭാനഗർ, കൽമണ്ഡപം സ്വദേശി ഫിറോസ് ഖാെൻറ മൃതദേ ഹം സൗദി അറേബ്യയിലെ ഹഫൂഫിൽ ഖബറടക്കി. കണ്ണൂർ, പാപ്പിനിശ്ശേരി, പൂവങ്കളത്തോട്ടം സിയാദിെൻറ മൃതേദഹം ബുധ നാഴ്ച രാവിലെ ഒമ്പത് മണിയോടെ നാട്ടിലെത്തും. ഒപ്പം മരണമടഞ്ഞ അനിൽ തങ്കപ്പെൻറ മൃതദേഹം നാട്ടിലേക്ക് വി ട്ടുകിട്ടുന്നതിന് ചില നടപടികൾ കൂടി പൂർത്തിയാവാനുണ്ട്. ബുധനാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട ുപോകാൻ കഴിയുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ഹഫൂഫിലെ സ്വലിഹിയ്യ മഖ്ബറയിലാണ് ഫിറോസ്ഖാെൻറ മൃതദേഹം ഖബറടക്കിയത്.
സുഹൃത്തുക്കളും ബന്ധുക്കളുമായി വൻ ജനാവലിയാണ് മയ്യത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും പെങ്കടുത്തത്. സിയാദിെൻറ മൃതദേഹം ദമ്മാം സെൻറട്രൽ ആശുപത്രിയിൽ എംബാമിങ് പൂർത്തിയാക്കി. അസർ നമസ്കാരാനന്തരം ദമ്മാം മെഡിക്കൽ കോംപ്ലക്സ് പള്ളിയിൽ മയ്യത്ത് നമസ്കാരം നടന്നു. ചൊവ്വാഴ്ച രാത്രി 10.45 ന് ദമ്മാമിൽ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് എയർവേയ്സിലാണ് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയത്. രാവിലെ 8.30 ഒാടെ കരിപ്പൂരിൽ എത്തുന്ന മയ്യത്ത് ബന്ധുക്കൾ ഏറ്റുവാങ്ങും. ദുഹർ നമസ്കാരത്തോടെ പപ്പിനിശ്ശേരി അറത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മയ്യത്ത് ഖബറടക്കും. സഹോദരങ്ങളായ ഷിറാസ്, ഷഫീഖ് സുഹൃത്തുക്കളായ മുജീബ്, അൻസാർ സനീർ എന്നിവർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
അനിൽ തങ്കപ്പെൻറ മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയെങ്കിലും ഇദ്ദേഹത്തിെൻറ പേരിൽ കാർ ഉള്ളതിനാൽ എക്സിറ്റ് അടിക്കാൻ സാധിച്ചിട്ടില്ല. ടയോട്ട കമ്പനിയിൽ നിന്ന് അടവിനെടുത്ത കാറായതിനാൽ അതിെൻറ പേരിലുള്ള ബാധ്യതയും കടമ്പയായി. ഇത് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ബുധനാഴ്ച എക്സിറ്റടിച്ച് രാത്രിയോടെ നാട്ടിലേക്ക് അയക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും, സുഹൃത്തുക്കളും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ അബ്ഖൈഖിൽ നിന്നും 150 കിലോമീറ്റർ അകലെ ഉദലിയ്യ ഹറദ് റോഡിൽ പാകിസ്ഥാനി ഓടിച്ചിരുന്ന ട്രെയ്‌ലർ മലയാളികൾ സഞ്ചരിച്ചിരുന്ന നിസ്സാൻ അർമദ കാറിലിടിച്ചാണ് അപകടമുണ്ടായത്. െട്രയിലറിെൻറ മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ആദ്യം ഒരു സുഡാനിയുടെ കാറിനിടിച്ച ശേഷം മലയാളികളായ ഫിറോസ്ഖാൻ, അനിൽ തങ്കപ്പൻ,സിയാദ് എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകരുകയും മലയാളികളായ മൂന്നു പേരും സംഭവ സ്ഥലത്തു മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
