Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട് സ്വദേശി...

പാലക്കാട് സ്വദേശി പ്രാർഥനക്കിടെ കുഴഞ്ഞ് വീണുമരിച്ചു

text_fields
bookmark_border
പാലക്കാട് സ്വദേശി പ്രാർഥനക്കിടെ കുഴഞ്ഞ് വീണുമരിച്ചു
cancel

ജിദ്ദ: പാലക്കാട് സ്വദേശി  പ്രാർഥനക്കിടെ  കുഴഞ്ഞ് വീണുമരിച്ചു. പിലാപറ്റ ഉമഴനയി കെ.പി മുഹമ്മദി​​​െൻറ മകൻ നൗഷാദ് അലിയാണ്​ (38) തിങ്കളാഴ്ച  ഗുലൈസിലെ പള്ളിയിൽ സുബ്​ഹി നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഒരു മാസം മുമ്പാണ് സൗദിയിലെത്തിയത്. തുവ്വലിന് സമീപം ദോഗഹ എന്ന സ്ഥലത്ത് ഹൗസ് ഡ്രവറായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സുഫ്​ല. മൂന്ന് മക്കളുണ്ട്. സഹോദരങ്ങൾ: അബു സബാഹ് (ജിദ്ദ), അബ്​ദുസമദ്, അബ്്ദുനാസർ, ഹിലാൽ മുബാറക്, സൽമ, സുലൈഖ, സുഹ്​റ, ലൈല, ഹബീബ, റൈഹാനത്ത്. ഗുലൈസ് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ സഹോദരൻ അറിയിച്ചു.
 

Show Full Article
TAGS:accident death saudi arbia gulf news malayalam news 
News Summary - accident death -Gulf news
Next Story