മലപ്പുറം സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

17:23 PM
18/12/2017

റിയാദ്​: മലപ്പുറം വാഴയൂർ സ്വദേശി ചാലിയപുരക്കൽ കബീർ (35) റിയാദിലെ മലാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇയാൾ ഓടിച്ച വാഹനം ഇലക്ട്രിക് പോസ്​റ്റിലിടിച്ചാണ്​ അപകടം. കബീറി​​െൻറ മൃതദേഹം റിയാദ് സുമേശി ആശുപത്രി മോർച്ചറിയിലാണ്. കബറടക്കം നാട്ടിൽ നടക്കും. 

പിതാവ്: മുഹമ്മദ്. ഉമ്മ: ആമിന. ഭാര്യ: ജമീല. മക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ് അദ്നാൻ, സൈനുൽ ആബിത്. സഹോദരങ്ങൾ: സുലൈഖ, സൈനബ, റഷീദ. വാഴയൂർ പ്രവാസി ഗ്രൂപ്പ്  കമ്മിറ്റിയംഗങ്ങളും നാട്ടുകാരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനള്ള നടപടികൾക്ക്​ നേതൃത്വം നൽകുന്നുണ്ട്​. 

COMMENTS