കോടതിയുടെ പ്രത്യേക ഇടപെടൽ : അപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 1,95,000 റിയാൽ നഷ്ടപരിഹാരം
text_fieldsദമ്മാം: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളിക്ക് കോടതിയുടെ പ്രത്യേക ഇടപെടലിലൂെട 1,95,000 റിയാൽ (ഏകദേശം 36 ലക്ഷം രൂപയോളം) നഷ്ടപരിഹാരം. അൽഖോബാറിലെ കമ്പനിയിൽ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി ഫൈസലിനാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ കോടതി തുണയായത്. ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിൽ ആയതിനാൽ പ്രസ്തുത റിപ്പോർട്ടുകൾ പരിഗണിക്കാനാവില്ല എന്ന കാരണം കാട്ടി ആദ്യം തള്ളിയ കേസാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കോടതി വീണ്ടും പരിഗണിച്ചത്.
രണ്ടു വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകവെ നിയന്ത്രണംവിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ കാർ ഫൈസലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. രണ്ട് തുടയെല്ല് പൊട്ടുകയും ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടാവുകയും ചെയ്ത ഫൈസലിന് മാസങ്ങളാണ് ഇവിടെ ചികിത്സ തേടേണ്ടി വന്നത്. ഇൻഷുറൻസ് പരിരക്ഷയുടെ പരിധിക്കു പുറത്തുള്ള തുക കെട്ടിവെച്ചാണ് ചികിത്സ പൂർത്തിയാക്കിയത്. ചികിത്സ കഴിഞ്ഞെത്തിയ ഫൈസൽ സാമൂഹിക പ്രവർത്തകനായ ഷാജി മതിലകത്തിെൻറ സഹായത്തോടെ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച കോടതി സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിക്കാനാവില്ല എന്ന കാരണം കാണിച്ച് കേസ് തള്ളുകയായിരുന്നു. തുടർന്ന് കിങ് ഫഹദ് ആശുപത്രിയെ സമീപിച്ചെങ്കിലും ചികിത്സ തേടാതെ റിപ്പോർട്ട് നൽകാനാവില്ല എന്ന് അവരും അറിയിച്ചു.
തുടർന്ന് ഷാജി മതിലകം കോടതിയെ സമീപിച്ച് ഫൈസലിെൻറ ദയനീയ സ്ഥിതി ബോധ്യപ്പെടുത്തി. കരഞ്ഞുകൊണ്ടാണ് ഷാജി ഇയാളുടെ അവസ്ഥകൾ വിശദീകരിച്ചത്. മനസ്സലിഞ്ഞ കോടതി ഫൈസലിനെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ദമ്മാം മെഡിക്കൽ കോംപ്ലക്സിലേക്ക് കത്ത് നൽകുകയായിരുന്നു. തുടർന്ന് ഇവിടെ നിന്ന് ലഭിച്ച റിപ്പോർട്ട് പരിഗണിച്ച കോടതി ഫൈസലിന് 1,95,000 റിയാൽ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. രണ്ട് വർഷത്തിലധികം നീണ്ട അലച്ചിലിനൊടുവിൽ തനിക്ക് നീതി ലഭിച്ചതിെൻറ സന്തോഷത്തിലാണ് ഫൈസൽ. ഷാജി മതിലകത്തിെൻറ ആത്മാർഥമായ ഇടപെടലാണ് ഫൈസലിന് ഇത്തരത്തിൽ അനുകൂല വിധി ലഭ്യമാകാൻ ഇടയായത്. സ്വകാര്യ ആശുപത്രിയുടെ റിപ്പോർട്ടുകൾ കോടതിയിൽ ഒരു കേസിലും പരിഗണനാർഹമല്ലെന്ന അറിവുകൂടി മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ ഇൗ കേസിെൻറ വിധി ഉപകരിക്കുമെന്ന് ഷാജി മതിലകം ‘ഗൾഫ് മാധ്യമ’ത്തോട് പ
റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.