Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിക്കിടെ അപകടം; കോഴിക്കോട് സ്വദേശി ജുബൈലിൽ മരിച്ചു

text_fields
bookmark_border
ജോലിക്കിടെ അപകടം; കോഴിക്കോട് സ്വദേശി ജുബൈലിൽ മരിച്ചു
cancel

ജുബൈൽ: ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി സഖിലേഷ് തലശ്ശേരിയാണ് (41) ജുബൈലിൽ​ മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: സഹദേവൻ. മാതാവ്: വിത്സന. ഭാര്യ: സുമില.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accident at work; A native of Kozhikode died in Jubail
Next Story