വാഹനാപകടം; റിയാദിൽ പാലക്കാട് സ്വദേശി മരിച്ചു
text_fieldsറിയാദ്: അൽഖുവ്വയ്യിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ചളവറ സ്വദേശി ആലപ്പറമ്പിൽ മുഹമ്മദ് ബഷീർ (44) ആണ് മരിച്ചത്.
റിയാദിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടയിൽ അൽഖുവ്വയ്യിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. മുഹമ്മദ് ബഷീർ ഓടിച്ചിരുന്ന ട്രെയ്‌ലർ മാർബിൾ കയറ്റി പോവുകയായിരുന്ന മറ്റൊരു ട്രൈലറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിലറിന് തീ പിടിച്ചാണ് അപകടം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നു ദൃസാക്ഷികൾ പറഞ്ഞു. കഴിഞ്ഞ 18 വർഷമായി സൗദിയിൽ ജോലിചെയ്യുന്ന മുഹമ്മദ് ബഷീർ റിയാദിൽ നിന്ന് ജിദ്ദയിലേക്കുള്ള ജോലിമാറ്റം കാരണം സുഹൃത്തുക്കളോട് യാത്രപറഞ്ഞു റൂമിൽ നിന്ന് ഇറങ്ങിയതായിരുന്നു.
അപകടത്തിൽ തീ പിടിച്ച ട്രെയ്‌ലർ.
ഒപ്പമുണ്ടായിരുന്ന ശ്രീലങ്കൻ സ്വദേശിക്ക് സാരമായ പരിക്കുണ്ട്. കഴിഞ്ഞ ഒന്നര വര്ഷം മുൻപാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: മണ്ണഴി ദുറാവ്. മാതാവ്: പാത്തുമ്മ. ഭാര്യ: സഫിയ. മക്കൾ: മുബഷിറ, മുർഷിദ, മുഹമ്മദ് മുബശ്ശിർ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് കമ്പനി പ്രതിനിധികളായ ശമീർ പുത്തൂർ, കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, അൽഖുവ്വയ്യ് കെ.എം.സി.സി പ്രതിനിധികൾ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

