നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശനം നിയന്ത്രിക്കും
text_fieldsജിദ്ദ: രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സൗദി പോർട്ട് അതോറിറ്റിയുടെ പങ്കാളിത്തത്തോടെ ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക. ആദ്യഘട്ടം ജിദ്ദ നഗരത്തിലായിരിക്കും. ട്രക്കുകളുടെ പ്രവേശനം ഓൺൈലൻ അപ്പോയിൻമെൻറിലൂടെ ഷെഡ്യൂൾചെയ്ത സമയങ്ങളിലായിരിക്കും. നഗരങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനും ട്രക്കുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതത്തിെൻറ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതിനും വേണ്ടിയാണിതെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
പദ്ധതി നടപ്പിൽവരുന്നതോടെ ചരക്ക് കൊണ്ടുപോകുന്നതിൽ ഏർപ്പെടുന്നവർക്ക് പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതെ ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയും. ചരക്ക് ഗതാഗത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ചെലവ് കുറക്കാനും ഇത് സഹായകരമാകുമെന്ന് കരുതുന്നു. നഗരങ്ങളിലും പ്രദേശങ്ങളിലും ഷിപ്പിങ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇതിലൂടെ കഴിയും. നിരോധിത സമയത്ത് നഗരങ്ങളിൽ പ്രവേശിക്കുന്ന ട്രക്കുകൾ രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പ്രധാന റോഡുകളിലെ ഒരു ഓട്ടോമേറ്റഡ് മോണിറ്ററിങ് സംവിധാനത്തിലൂടെയായിരിക്കും നിരീക്ഷിക്കുക. ഇതിലൂടെ ട്രക്കുകളുടെ ചിട്ടയായ ചലനം ഉറപ്പാക്കാനാകുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

