Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി സൗ​ദി...

കെ.​എം.​സി.​സി സൗ​ദി പ്ര​സി​ഡ​ൻ​റി​ന്​ സ്വീ​ക​ര​ണം

text_fields
bookmark_border
കെ.​എം.​സി.​സി സൗ​ദി പ്ര​സി​ഡ​ൻ​റി​ന്​ സ്വീ​ക​ര​ണം
cancel
camera_alt

കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ്‌ കു​ട്ടി​ക്ക് ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം നൽകിയപ്പോൾ

ജി​ദ്ദ: തി​രൂ​ര​ങ്ങാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് ശേ​ഷം ആ​ദ്യ​മാ​യി സൗ​ദി​യി​ലെ​ത്തി​യ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ്‌ കു​ട്ടി​ക്ക് ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ.​എം.​സി.​സി നാ​ഷ​ന​ൽ, ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണം ന​ൽ​കി. മു​സ്​​ലിം യൂ​ത്ത് ലീ​ഗി​െൻറ സ​മ​ര​പോ​രാ​ട്ട ഭൂ​മി​യി​ൽ നി​ന്നും പ്ര​വാ​സ​ലോ​ക​ത്ത്​ എ​ത്തി​പ്പെ​ട്ട കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ക​ഴി​ഞ്ഞ മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി കെ.​എം.​സി.​സി​യെ സൗ​ദി നാ​ഷ​ന​ൽ ത​ല​ത്തി​ൽ ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വി​പു​ല​മാ​യ സ്വീ​ക​ര​ണം ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​എം.​സി.​സി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, നാ​ഷ​ന​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം നാ​സ​ർ വെ​ളി​യ​ങ്കോ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മാ​യി​ൽ മു​ണ്ടു​ക്കു​ളം, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, സി​റ്റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് വാ​ഴ​ക്കാ​ട്‌ എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAcceptanceNational Committee PresidentKP Muhammed kutty
News Summary - Acceptance to KMCC National Committee President KP Muhammed kutty
Next Story