Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബൂദബിയിൽ കടുത്ത...

അബൂദബിയിൽ കടുത്ത മൂടൽ മഞ്ഞ്​; വിമാന ഗതാഗതം താളംതെറ്റി

text_fields
bookmark_border
അബൂദബിയിൽ കടുത്ത മൂടൽ മഞ്ഞ്​; വിമാന ഗതാഗതം താളംതെറ്റി
cancel

അബൂദബി: കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന്​ അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ താളം തെറ്റി. ഡസൻ കണക്കിന്​ വിമാനങ്ങൾ വൈകുകയും ചിലത്​ വഴിതിരിച്ചു വിടുകയും ചെയ്​തു. വെള്ളിയാഴ്​ച പുലർച്ചെയാണ്​ കാഴ്​ചപോലും അസാധ്യമാക്കുന്ന രീതിയിൽ മൂടൽ മഞ്ഞ്​ രൂപപ്പെട്ടത്​. 

കാലാവസ്​ഥ വിമാന സർവീസുകളെ ബാധിച്ചുവെന്ന്​ അറിയിച്ച വിമാനത്താവള അധികൃതർ എത്ര വിമാനങ്ങളെ ഇത്​ ബാധിച്ചുവെന്ന്​ വ്യക്​തമാക്കിയിട്ടില്ല. 
എന്നാൽ അനൗദ്യോഗിക കണക്കനുസരിച്ച്​ 30 വിമാനങ്ങളെ മൂടൽ മഞ്ഞ്​ ബാധിച്ചു. വെള്ളിയാഴ്​ച ഉച്ചക്ക്​ 11.30ഒാടെയാണ്​ സ്​ഥിതിഗതികൾ സാധാരണ നിലയിലായത്​. പൂനെയിൽ നിന്ന്​ അബൂദബിയിലേക്ക്​ വന്ന ജെറ്റ്​ എയർവേയ്​സി​​െൻറ 9ഡബ്ലിയു514 നമ്പർ വിമാനം അൽ ​െഎനിലേക്ക്​ തിരിച്ചുവിട്ടു. 
ബ്രിസ്​ബണിൽ നിന്ന്​ വന്ന ഇത്തിഹാദും അൽ​െഎനിലാണ്​ ഇറങ്ങിയത്​. 

കൊച്ചി, ചെന്നെ എന്നിവിടങ്ങളിൽ നിന്ന്​ വന്ന ഇത്തിഹാദ്​ വിമാനങ്ങൾക്ക്​​ ദുബൈയിലാണ്​ ഇറങ്ങാനായത്​. തങ്ങളുടെ നിരവധി വിമാനങ്ങൾക്ക്​ ഇറങ്ങാനും ഉയരാനും പ്രശ്​നങ്ങൾ നേരിടേണ്ടി വന്നുവെന്ന്​ ഇത്തിഹാദി​​െൻറ ഒൗദ്യോഗിക വക്താവ്​ പറഞ്ഞു. യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട്​ വിമാനങ്ങളുടെ സമയം സ്​ഥിരീകരിക്കണമെന്ന്​ വിമാനത്താവള അധികൃതർ യാത്രികരോട്​ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabisaudigulf newsmalayalam news
News Summary - abudabi-saudi-gulf news
Next Story