ക്ലാരി അബൂബക്കർ ഹാജിയുടെ മൃതദേഹം ഖബറടക്കി
text_fieldsക്ലാരി അബൂബക്കർ ഹാജി
ജിദ്ദ: ഉംറ നിർവഹിക്കാനെത്തി കഴിഞ്ഞ ദിവസം ജിദ്ദയിൽ മരിച്ച കോട്ടക്കൽ ക്ലാരി അബൂബക്കർ ഹാജിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റുവൈസ് അൽനജ്ദ് മഖ്ബറയിൽ ഖബറടക്കി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയും ഐ.സി.എഫിന്റെയും മർകസിന്റെയും ആദ്യകാല സാരഥിയുമായിരുന്നു. 1977ലാണ് ഇദ്ദേഹം ജിദ്ദയിൽ പ്രവാസം ആരംഭിക്കുന്നത്. ശേഷം അബ്ദുൽ ജവാദ് ട്രേഡിങ് കമ്പനിയിൽ 40 വർഷത്തോളം ജോലിചെയ്ത ഇദ്ദേഹം കിഡ്നി സംബന്ധമായ രോഗങ്ങൾ അലട്ടിയിരുന്നതിനാൽ വിദഗ്ധ ചികിത്സക്കായി 2016ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഏതാനും ആഴ്ചകൾക്കു മുമ്പ് ഭാര്യക്കൊപ്പം ഉംറക്കെത്തിയ ഇദ്ദേഹം ഉംറ പൂർത്തീകരിച്ച് ജിദ്ദയിലെ മകന്റെ റൂമിൽ വിശ്രമിക്കുന്നതിനിടയിലാണ് മരിച്ചത്. ഭാര്യമാർ: പരേതയായ ഫാത്തിമ, മൈമൂന. മക്കൾ: അബ്ദുല്ല (ജിദ്ദ), മുഹമ്മദ് ശാഫി (ദുബൈ), ആസിയ, ഫാത്തിമ. മരുമക്കൾ: അഹ്മദ് മുഹിയിദ്ദീൻ വാഴക്കാട് (ജിദ്ദ), ഡോ. ലുഖ്മാനുൽ ഹക്കീം, നജിയ്യത്ത് ബീവി, നിദ. ജിദ്ദ ഐ.സി.എഫ് വെൽഫെയർ വിഭാഗം പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, അബൂ മിസ്ബാഹ്, മുഹമ്മദ് അൻവരി എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയത്.
ഇസ്മായിൽ ബുഖാരി കടലുണ്ടി മയ്യിത്ത് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. മുജീബ് എ.ആർ നഗർ, അബ്ദുറഹ്മാൻ മളാഹിരി, സൈനുൽ ആബിദ്, ഹസൻ സഖാഫി, മുഹിയുദ്ദീൻ അഹ്സനി, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുന്നാസിർ അൻവരി, മുഹ്യുദ്ദീൻ കുട്ടി സഖാഫി, മുഹ്സിൻ സഖാഫി എന്നിവർ മയ്യിത്ത് സംസ്കരണത്തിനു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

