ലാൻഡ് ക്രൂയിസർ സമ്മാനവുമായി അബു സിദ്ര മാൾ ‘ഷോപ് ടു വിൻ’
text_fieldsദോഹ: ഷോപ്പിങ്ങിലൂടെ അത്യാഡംബര വാഹനമായ ലാൻഡ് ക്രൂയിസർ സ്വന്തമാക്കാനുള്ള ‘ഷോപ് ടു വിൻ’ കാമ്പയിനുമായി അബു സിദ്ര മാൾ. വ്യാഴാഴ്ച ആരംഭിക്കുന്ന ‘ഷോപ് ടു വിൻ’ 2024 ജനുവരി 30 വരെ നീളും. റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളാകുന്ന രണ്ടുപേർക്കാണ് 2023 മോഡൽ ലാൻഡ്ക്രൂയിസർ ജി.എക്സ്.ആർ സമ്മാനമായി നൽകുന്നത്.
‘ഷോപ് ടു വിൻ’ കാമ്പയിനിൽ പങ്കാളികളാകുന്ന അബു സിദ്രമാളിലെ സ്റ്റോറുകളിൽനിന്ന് 50 റിയാലിൽ കുറയാത്ത തുകക്ക് ഷോപ്പിങ് നടത്തുന്നവർക്ക് റസീറ്റ് കസ്റ്റമർ സർവിസ് കൗണ്ടറിൽ സമർപ്പിച്ച് റാഫ്ൾ കൂപ്പൺ വാങ്ങി നറുക്കെടുപ്പിൽ പങ്കാളിയാവാം. 2024 ജനുവരി 31ന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളെ തെരഞ്ഞെടുക്കും.
അബു സിദ്ര മാളിലെത്തുന്ന ഉപഭോക്താക്കൾക്ക് ആഡംബരത്തിന്റെ അടയാളമായ ലാൻഡ് ക്രൂയിസർ സ്വന്തമാക്കാനുള്ള അവസരമാണ് ‘ഷോപ് ടു വിൻ’ കാമ്പയിനിലൂടെ ഒരുക്കുന്നതെന്ന് മാൾ മാനേജർ ഹാരുൺ കദ്രി അറിയിച്ചു.
അന്താരാഷ്ട്രതലത്തിലെയും പ്രാദേശിക തലത്തിലെയും ബ്രാൻഡുകളുടെയും ഉൽപന്നങ്ങളുടെയും വിപുലമായ ശേഖരം മുതൽ വിനോദം, ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടെ ലഭ്യമാകുന്ന ഷോപ്പിങ് കേന്ദ്രമാണ് അബു സിദ്ര മാൾ. മേഖലയിലെതന്നെ ഏറ്റവും വിശാലമായ ലുലു ഹൈപ്പർമാർക്കറ്റാണ് അബു സിദ്രയിലേത്.

