‘അബ്ശിർ’ അപ്ഡേഷൻ പൂർത്തിയായി, സേവനങ്ങൾ സാധാരണ നിലയിൽ
text_fieldsറിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അബ്ശിറി’െൻറ അപ്ഡേഷൻ പൂർത്തിയായതോടെ സേവനങ്ങൾ നൽകുന്നത് സാധാരണ നിലയിലായി. നിരവധി സേവന സംവിധാനങ്ങളുടെ അപ്ഡേറ്റുകളാണ് പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഉപയോക്തൃ അഭ്യർഥനകൾ സ്വീകരിക്കുന്നതിനും ഇടപാടുകൾ സുഗമമായും എളുപ്പത്തിലും പ്രോസസ് ചെയ്യുന്നതിനും സജ്ജമായി. അപ്ഡേറ്റുകൾ പൂർത്തിയായതിനുശേഷം എല്ലാ സേവനങ്ങളും ഇപ്പോൾ ലഭ്യമാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രോണിക് സേവനങ്ങളിലേക്കുള്ള ആക്സസ് വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. വ്യാഴാഴ്ച അർധരാത്രി മുതൽ അബ്ശിറിെൻറ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. അപ്ഡേഷെൻറ ഭാഗമായിട്ടായിരുന്നു അത്.
ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ആക്സസ് ചെയ്യാൻ അനുവദിക്കുന്ന മികച്ച ഉപയോക്തൃ അനുഭവം നൽകുന്നതിനുള്ള ഷെഡ്യൂൾ ചെയ്ത ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

