Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​​കാ​ല​ത്ത്​...

കോ​വി​ഡ്​​കാ​ല​ത്ത്​ മൂ​ന്നു​ ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടു

text_fields
bookmark_border
കോ​വി​ഡ്​​കാ​ല​ത്ത്​ മൂ​ന്നു​ ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടു
cancel

റി​യാ​ദ്​: ഇൗ ​വ​ർ​ഷം ര​ണ്ടാം​പാ​ദ​ത്തി​ൽ കോ​വി​ഡ്​​കാ​ല​ത്ത്​ മൂ​ന്നു​ ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ൽ തൊ​ഴി​ൽ​ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി റ​ി​പ്പോ​ർ​ട്ട്. ല​ക്ഷ​ത്തി​ലേ​റെ സ്വ​ദേ​ശി​ക​ൾ​ക്കും ജോ​ലി ന​ഷ്​​ട​മു​ണ്ടാ​യെ​ന്നും​ സൗ​ദി​യി​ലെ പ്രാ​ദേ​ശി​ക ദി​ന​പ​ത്രം 'ഉ​ക്കാ​ദ്​' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ (ഗ​സ്​​റ്റാ​റ്റ്) പു​റ​ത്തി​റ​ക്കി​യ ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ​വ​രെ​യു​ള്ള മൂ​ന്നു​മാ​സ​ത്തെ സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ടി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ്​ പ​ത്രം ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

284,000 വി​ദേ​ശി​ക​ൾ​ക്കും 116,000 സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്കു​മാ​ണ്​ ജോ​ലി പോ​യ​ത്. മൂ​ന്നു​മാ​സ​ത്തി​നി​ടെ ആ​കെ നാ​ലു​ല​ക്ഷം തൊ​ഴി​ലാ​ണ്​ ന​ഷ്​​ട​മാ​യ​ത്. സ്​​ത്രീ​പു​രു​ഷ​ന്മാ​ർ ഉ​ൾ​പ്പെ​ട്ട 53,000 സൗ​ദി പൗ​ര​ന്മാ​ർ ജോ​ലി സ്വ​മേ​ധ​യാ രാ​ജി​വെ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. 36,000 പേ​രു​ടെ തൊ​ഴി​ൽ ക​രാ​ർ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ബാ​ക്കി 11,000 പേ​രെ സൗ​ദി തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 80 പ്ര​കാ​രം ജോ​ലി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട 284,000 വി​ദേ​ശി ആ​ൺ​പെ​ൺ ജീ​വ​ന​ക്കാ​രി​ൽ 60,000 പേ​ർ സ്വ​മേ​ധ​യാ രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്കും ഇൗ ​കാ​ല​യ​ള​വി​ൽ ഉ​യ​ർ​ന്നു. ഇൗ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു​മാ​സ​ത്തെ 11.8 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ 15.4 ശ​ത​മാ​ന​മാ​യാ​ണ്​ ഉ​യ​ർ​ന്ന​ത്.

അ​തു​പോ​ലെ, രാ​ജ്യ​ത്തെ മൊ​ത്തം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇൗ ​കാ​ല​ള​വി​ൽ 0.03 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ഇൗ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ 13.635 ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളാ​ണ്​ രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. അ​ത്​ 13.63 ദ​ശ​ല​ക്ഷ​മാ​യി കു​റ​യു​ക​യാ​യി​രു​ന്നു. സൗ​ദി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ആ​ദ്യ​പാ​ദ​​ത്തെ 3.203 ദ​ശ​ല​ക്ഷ​ത്തി​ൽ​നി​ന്ന്​ ര​ണ്ടാം പാ​ദ​ത്തി​ൽ 3.17 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. പു​രു​ഷ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 2.066 ദ​ശ​ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 2.055 ദ​ശ​ല​ക്ഷ​മാ​യും സ്​​ത്രീ​ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 1.136 ദ​ശ​ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 1.115 ദ​ശ​ല​ക്ഷ​മാ​യും കു​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantscovid period
Next Story