Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉം​റ തീ​ർ​ഥാ​ട​ക​രു​ടെ...

ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ 50 ​ഗ​താ​ഗ​ത​ക​മ്പ​നി​ക​ൾ രം​ഗ​ത്ത്​

text_fields
bookmark_border
ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ 50 ​ഗ​താ​ഗ​ത​ക​മ്പ​നി​ക​ൾ രം​ഗ​ത്ത്​
cancel
camera_alt

ജി​ദ്ദ: ഉം​റ സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ 50 ​ഗ​താ​ഗ​ത​ക​മ്പ​നി​ക​ൾ രം​ഗ​ത്ത്. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കാ​ണ്​ ഇ​ത്ര​യും ഗ​താ​ഗ​ത​ക​മ്പ​നി​ക​ളെ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യം തു​ട​രു​ന്ന​തി​നാ​ൽ ഉം​റ സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന ബ​സു​ക​ൾ​ക്ക്​ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ബ​സു​ക​ളി​ൽ ട്രാ​ക്കി​ങ്​ സാ​​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്ക​ണം. ഓ​രോ യാ​ത്ര​യി​ലും ഡ്രൈ​വ​റും അ​സി. ഡ്രൈ​വ​റു​മു​ണ്ടാ​യി​രി​ക്ക​ണം. ഇ​വ​ർ​ക്ക്​ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യി​ൽ​നി​ന്ന് ലൈ​സ​ൻ​സും പ​രി​ശീ​ല​നം ല​ഭി​ച്ചി​രി​ക്കു​ക​യും വേ​ണം.

ഗ​താ​ഗ​ത റൂ​ട്ടു​ക​ളും ല​ക്ഷ്യ​സ്ഥാ​ന​വും കാ​ണി​ക്കു​ന്ന പ​ട്ടി​ക ബ​സി​ലു​ണ്ടാ​യി​രി​ക്ക​ണം. തീ​ർ​ഥാ​ട​ക​രു​ടെ പേ​രു​ക​ളും ബ​സ്, ​ഡ്രൈ​വ​ർ, അ​സി​സ്​​റ്റ​ൻ​റ്​ ​ഡ്രൈ​വ​ർ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ട്ടി​ക​യും വേ​ണം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ നി​ശ്ച​യി​ച്ച മു​ഴു​വ​ൻ നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചി​രി​ക്ക​ണം. എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം ന​ൽ​കി​യി​രി​ക്ക​ണം. ബ​സു​ക​ളി​ൽ സാ​നി​റ്റൈ​​സ​റു​ക​ൾ ഒ​രു​ക്കി​യി​രി​ക്ക​ണം. ഒ​രോ ബ​സി​​ലും ആ​ളു​ക​ളു​ടെ എ​ണ്ണം 25 കൂ​ടാ​ൻ പാ​ടി​ല്ല. ബ​സു​ക​ൾ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ മാ​ത്ര​മു​ള്ള​താ​യി​രി​ക്ക​ണം എ​ന്നി​വ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ നി​ശ്ച​യി​ച്ച നി​ബ​ന്ധ​ന​ക​ളി​ലു​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah pilgrimage
News Summary - About 50 transport companies are involved in the Umrah pilgrimage
Next Story