Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right124...

124 ദി​വ​സ​ത്തി​നു​ള്ളി​ൽ 1500ഓ​ളം പ​ള്ളി​ക​ൾ വീ​ണ്ടും തു​റ​ന്നു

text_fields
bookmark_border
124 ദി​വ​സ​ത്തി​നു​ള്ളി​ൽ 1500ഓ​ളം പ​ള്ളി​ക​ൾ വീ​ണ്ടും തു​റ​ന്നു
cancel

ജി​ദ്ദ: കോ​വി​ഡ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ ക​ഴി​ഞ്ഞ 124 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന 1,500ഓ​ളം പ​ള്ളി​ക​ൾ പ്രാ​ർ​ഥ​ന​ക്കാ​യി ഇ​സ്​​ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മാ​ത്രം ജീ​സാ​ൻ മേ​ഖ​ല​യി​ൽ അ​ഞ്ച് പ​ള്ളി​ക​ൾ, അ​ൽ​ഖ​സീം മേ​ഖ​ല​യി​ൽ മൂ​ന്ന്, റി​യാ​ദ് മേ​ഖ​ല​യി​ൽ ര​ണ്ട്, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഒ​രു പ​ള്ളി എ​ന്നി​ങ്ങ​നെ 11 പ​ള്ളി​ക​ളാ​ണ് വീ​ണ്ടും തു​റ​ന്ന​ത്.

കോ​വി​ഡ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ള്ളി​ക​ളെ​ല്ലാം അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ശു​ചീ​ക​രി​ച്ചു​മാ​ണ് വീ​ണ്ടും തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി 1,536 പ​ള്ളി​ക​ളി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

സു​ര​ക്ഷ കൂ​ടു​ത​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്തു​ള്ള എ​ല്ലാ പ​ള്ളി​ക​ളും തു​ട​ർ​ച്ച​യാ​യി വൃ​ത്തി​യാ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും പ​ള്ളി​യി​ലെ​ത്തു​ന്ന​വ​രോ​ടും ജീ​വ​ന​ക്കാ​രോ​ടും പ​ള്ളി​ക​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Mosque
Next Story