അബീർ ശറഫിയ ഏരിയ കെ.എം.സി.സി നിലവിൽ വന്നു
text_fieldsഇബ്രാഹീം മഞ്ചേരി, ഇബ്രാഹീം കൊല്ലി, ഹബീബുല്ല പട്ടാമ്പി, ബഷീർ വീര്യമ്പ്രം
ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന കാമ്പയിനിന്റെ ഭാഗമായി അബീർ ശറഫിയ ഏരിയ കെ.എം.സി.സിയുടെ പ്രഥമ സമ്മേളനം നടന്നു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹീം കൊല്ലി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷ പദ്ധതി അപേക്ഷ ഫോറങ്ങളുടെ വിതരണ ഉദ്ഘാടനം പരിപാടിയിൽ നടന്നു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നാസർ വെളിയംകോട് റിട്ടേണിങ് ഓഫിസറായി പുതിയ കമ്മിറ്റി രൂപവത്കരിച്ചു. എറണാകുളം ജില്ല കെ.എം.സി.സി സെക്രട്ടറി അനസ് പെരുമ്പാവൂർ, വയനാട് ജില്ല വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട എന്നിവർ നിരീക്ഷകരായി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, മുഹമ്മദ് കല്ലിങ്ങൽ എന്നിവർ ആശംസ നേർന്നു. സമീർ ആലപ്പുഴ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി സ്വാഗതവും ട്രഷറർ ബഷീർ വീര്യമ്പ്രം നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികൾ: ഇബ്രാഹീം കൊല്ലി (പ്രസി.), റിയാസ് താതോത്ത്, മുഹമ്മദ് കല്ലിങ്ങൽ, അൻവർ സാദത്ത് കുറ്റിപ്പുറം, ടി.പി. അബ്ദുസ്സലാം മുളയൻകാവ് (വൈസ് പ്രസി.), ഹബീബുല്ല പട്ടാമ്പി (ജന. സെക്ര), ഫസലുറഹ്മാൻ മക്കരപ്പറമ്പ്, കെ.സി. മൻസൂർ അരീക്കോട്, ഇർഷാദ് കാസർകോട്, അർഷദ് കത്തിച്ചാൽ (ജോയി. സെക്ര.), ബഷീർ വീര്യമ്പ്രം (ട്രഷ), ഇബ്രാഹീം മഞ്ചേരി (ഉപദേശക സമിതി ചെയർ.), സമീർ ആലപ്പുഴ, കുട്ടി ഹസൻ കോഡൂർ, കെ.കെ. മുജീബ് റഹ്മാൻ, കെ. മുനവ്വർ (ഉപദേശക സമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

