ആരോഗ്യരംഗത്തെ കരിയര്‍ സാധ്യതകളുമായി ജിദ്ദയില്‍ അബീര്‍ മെഡ്പാത്ത്
text_fieldsഅബീര്‍ മെഡ്പാത്ത് പരിപാടിയിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ അബീര്‍ മാനേജ്മെൻറ് ടീം, ജി.ജി.ഐ ഭാരവാഹികള്‍ എന്നിവരോടൊപ്പം
ജിദ്ദ: ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അബീര്‍ മെഡിക്കല്‍ ഗ്രൂപ് പുതുതായി ആവിഷ്കരിച്ച 'മെഡ്പാത്ത്' കരിയര്‍ ഗൈഡന്‍സ് പരിപാടിയുടെ ആദ്യഘട്ടം ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവിെൻറ (ജി.ജി.ഐ) പങ്കാളിത്തത്തോടെ ജിദ്ദയില്‍ നടന്നു. മെഡിക്കല്‍ രംഗത്തെ സാധ്യതകളും വെല്ലുവിളികളും കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയിൽ, ജി.ജി.ഐ ടാലൻറ് ലാബില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിദ്ദയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള എട്ടാം ക്ലാസ് മുതലുള്ള 22 കുട്ടികളാണ് പങ്കെടുത്തത്.
ശറഫിയയിലെ അബീര്‍ മെഡിക്കല്‍ സെൻററില്‍ മൂന്ന് മണിക്കൂര്‍ നീളുന്ന ക്ലിനിക്കല്‍ അനുഭവം ഒരുക്കിയിരുന്നു. അബീര്‍ മെഡിക്കല്‍ സെൻററിലെത്തിയ വിദ്യാര്‍ത്ഥികളെ ഓപ്പറേഷന്‍സ് മാനേജര്‍ സുല്‍ത്താന്‍ മഹ്മൂദിെൻറ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടർന്ന് അബീര്‍ ഇ.ആര്. ഹെഡ് ഡോ. നിയാസ് സിറാജുദ്ദീന് ഹെല്‍ത്ത് കെയര്‍ രംഗത്തെ സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു.
ശേഷം 11 കുട്ടികള്‍ വീതമുള്ള രണ്ട് ബാച്ചുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ പാതോളജി, റേഡിയോളജി, ഡെൻറല്‍, ഇ.എന്‍.ടി ഒ.പി.ഡികള്‍, എമർജൻസി റൂം എന്നിവയുടെ പ്രവര്‍ത്തനം അടുത്തറിഞ്ഞു. ഡോ. നിയാസ്, ഓപറേഷന്‍സ് എക്സിക്യൂട്ടീവ് അബീർ എന്നിവർ നയിച്ച സന്ദർശനത്തിൽ ഡോ. ജമാല്‍, നബീല മുസ്തഫ, അബ്ദുല്‍ ഖയ്യൂം, ഡോ. സബ്രിന്‍, ഡോ. ജയപ്രിയ എന്നിവര്‍ അത്യാധുനിക മെഷീനുകളും രോഗനിർണയ രീതികളും പരിചയപ്പെടുത്തി.
സന്ദര്‍ശനത്തിന് ശേഷം അബീര്‍ വൈസ് പ്രസിഡൻറ് ഡോ. ജംഷീത് അഹമ്മദ് കുട്ടികൾക്ക് പ്രചോദനാത്മകമായ പ്രഭാഷണം നടത്തി. അബീര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. അഹമ്മദ് ആലുങ്ങല്‍, ജി.ജി.ഐ പ്രസിഡൻറ് ഹസന് ചെറൂപ്പ എന്നിവരും സംസാരിച്ചു. ചോദ്യോത്തര വേളക്ക് ശേഷം ഡോക്ടേഴ്സ് കോട്ടും സ്റ്റെതസ്കോപ്പുമണിഞ്ഞ്, കരിയറിനെക്കുറിച്ച് വലിയ സ്വപ്നങ്ങളുമായി ചിത്രങ്ങളും പകര്‍ത്തിയാണ് വിദ്യാർഥികൾ മടങ്ങിയത്.
ഫെസിലിറ്റി ഡയറക്ടര്‍ ജലീല്‍ ആലുങ്ങല്‍, ബ്രാന്‍ഡിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ജാവിദ് അഹമ്മദ്, എക്സിക്യൂട്ടിവ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് എ.എം. സജിത്ത്, ഇ.വി.പി എക്സിക്യൂട്ടീവ് സെക്രട്ടറി ജിഷാദ്, വി.പി. സെക്രട്ടറി ഷഹാന, ഐ.പി.സി നഴ്സിങ് സ്റ്റാഫ് വിബിത എന്നിവരടങ്ങുന്ന ടീമാണ് പരിപാടി ഏകോപിപ്പിച്ചത്. പേഷ്യൻറ് എക്സ്പീരിയന്‍സ് മാനേജര്‍ ആസിഫ് ഇഖ്ബാല്‍ അവതാരകനായി. ജി.ജി.ഐ ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം, അക്കാദമിക് കമ്മിറ്റി അംഗങ്ങളായ ജെസ്സി ടീച്ചര്‍, ഫാത്തിമ തസ്നി ടീച്ചര്‍, നൗഷാദ് താഴത്തെവീട്ടില്‍ എന്നിവരും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

