Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ഹ ആക്രമണത്തിന്​...

അബ്​ഹ ആക്രമണത്തിന്​ മറുപടി; സഖ്യ​േസന തിരിച്ചടിക്കുന്നു

text_fields
bookmark_border
അബ്​ഹ ആക്രമണത്തിന്​ മറുപടി; സഖ്യ​േസന തിരിച്ചടിക്കുന്നു
cancel

ജിദ്ദ: സൗദിയിലെ ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി യമനിലെ വിമതവിഭാഗമായ ഹൂതികൾ നടത്തിയ ആക്ര മണ പരമ്പരക്ക്​ പിന്നാലെ അറബ്​ സഖ്യസേന തിരിച്ചടി ശക്​തമാക്കി. സൻആ പ്രവിശ്യയിലെ ഹൂതി കേന്ദ്രങ്ങളിൽ ബോംബ്​ വർഷ മുൾപ്പെ​െട തിരിച്ചടികളാണ്​ നൽകുന്നത്​. ഹൂതി മേഖലകളില്‍നിന്ന്​ മാറാന്‍ യമനിലെ സാധാരണ ജനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്​.

സൗദി-യമൻ അതിര്‍ത്തികളില്‍ പരിശോധന ശക്തമാണ്. എല്ലാ അന്തർദേശീയ നിയമങ്ങളും പാലിച്ചുകൊണ്ടുള്ള തിരിച്ചടിയാണ്​ നൽകുന്നതെന്ന്​ സൗദി അറേബ്യ നേത​ൃത്വം നൽകുന്ന സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽ മാലികി പറഞ്ഞു. ഹൂതി കേന്ദ്രങ്ങളിൽ തിരിച്ചടി നൽകിത്തുടങ്ങിയ കാര്യം അദ്ദേഹം സ്​ഥിരീകരിച്ചു. ഹൂതികൾക്ക്​ വൻതോതിൽ ആൾനാശമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്​. കഴിഞ്ഞ ബുധനാഴ്​ച പുലർച്ചെ ദക്ഷിണ സൗദിയിലെ അബ്​ഹ വിമാനത്താവളത്തിലേക്ക്​ ക്രൂയിസ്​ മിസൈൽ ആക്രമണം നടത്തിയതിന്​ പിന്നാലെ വെള്ളിയാഴ്​ച പുലർ​​​ച്ചെ അബ്​ഹ വിമാനത്താവളത്തിലേക്കും പരിസരത്തെ ഖമീസ്​ മുശൈത്ത്​ പട്ടണത്തിലേക്കും ഹൂതികൾ അഞ്ച്​ ഡ്രോൺ ആക്രമണങ്ങൾ നടത്തി. 26 പേർക്കാണ്​​ ബുധനാഴ്​ചത്തെ വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റത്​.

ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണത്തിന്​ തടയിടുമെന്ന്​ സൗദി പ്രതിരോധ സഹമന്ത്രി അമീർ ഖാലിദ്​ ബിൻ സൽമാൻ അന്നുതന്നെ പ്രസ്​താവിച്ചിരുന്നു. ഇറാനാണ്​ ഹൂതികളുടെ പിന്നിൽ എന്ന്​ ​ സൗദി ആവർത്തിച്ചു.
മേഖലയെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഇറാനെതിരെ യുദ്ധമൊഴിച്ചുള്ള ശിക്ഷാ നടപടി വേണമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറും പ്രസ്​താവിച്ചു. ഇതിനായി യു.എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ്​ വിദേശകാര്യമന്ത്രി വ്യക്​തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsabhaha
News Summary - abhaha-saudi-gulf news
Next Story