Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബഹ വിനോദസഞ്ചാര കേന്ദ്രത്തിലെ റൈഡ് അപകടം: പരിക്കേറ്റവരെ അസീർ ഗവർണർ സന്ദർശിച്ചു

text_fields
bookmark_border
വീഴ്ച വരുത്തിയാൽ വിട്ടുവീഴ്ചയില്ലെന്ന് കർശന മുന്നറിയിപ്പ്
അബഹ വിനോദസഞ്ചാര കേന്ദ്രത്തിലെ റൈഡ് അപകടം: പരിക്കേറ്റവരെ അസീർ ഗവർണർ സന്ദർശിച്ചു
cancel
camera_alt

അബഹ റൈഡ് അപകടത്തിൽ പരിക്കേറ്റവരെ അസീർ ഗവർണർ അമീർ തുർക്കി ബിൻ തലാൽ സന്ദർശിച്ചപ്പോൾ

അബഹ: അസീർ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ റൈഡ് അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ അസീർ മേഖല ഗവർണർ അമീർ തുർക്കി ബിൻ തലാൽ നേരിട്ടെത്തി സന്ദർശിച്ചു. അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം, അവർക്ക് ലഭ്യമാക്കുന്ന വൈദ്യസഹായത്തി​െൻറ നിലവാരവും വിലയിരുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.

അപകടത്തി​െൻറ യഥാർഥ കാരണങ്ങൾ കണ്ടെത്താനും വിശദാംശങ്ങൾ പുറത്തുകൊണ്ടുവരാനുമായി ബന്ധപ്പെട്ട അധികാരികൾ വിപുലമായ അന്വേഷണം നടത്തിവരികയാണെന്ന് ഗവർണർ വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രത്തി​െൻറ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധയോ വീഴ്ചയോ ഉണ്ടായതായി തെളിഞ്ഞാൽ അതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയിൽ മനുഷ്യ​െൻറ സുരക്ഷ എന്നത് ഒരിക്കലും ലംഘിക്കാൻ പാടില്ലാത്ത ഒരു 'റെഡ് ലൈൻ' ആണെന്ന് അമീർ തുർക്കി ബിൻ തലാൽ ചൂണ്ടിക്കാട്ടി. മനുഷ്യജീവനുകൾ സംരക്ഷിക്കുക എന്നത് യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കാത്ത പരമപ്രധാനമായ ഉത്തരവാദിത്തമാണ്. നിലവിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ആവശ്യമായ എല്ലാ കർശന നിയമനടപടികളും സ്വീകരിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abha tourist resort ride accident: Governor of Asir visited the injured
Next Story