Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്ഹ വിമാനത്താവളത്തിലേക്ക് വീണ്ടും ആക്രമണം;ഇന്ത്യക്കാരനുൾപ്പെടെ ഒമ്പതുപേർക്ക് പരിക്ക്
text_fieldsbookmark_border
ജിദ്ദ: ദക്ഷിണ സൗദിയിലെ അബ്ഹവിമാനത്താവളത്തിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരനുൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ച 12.35നുണ്ടായ ആക്രമണം വിമാനത്താവളത്തിെൻറ ആഗമനവിഭാഗ പരിസരത്താണെത്തിയത്. പരിക്കേറ്റ രാജസ്ഥാൻ സ്വദേശിയായ ഹൗസ് ഡ്രൈവറെ അസീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിമാനത്തിൽ വരുന്ന വീട്ടുടമയെ വിളിക്കാൻ വന്നതായിരുന്നു രാജസ്ഥാൻ സ്വദേശി സിയാഉദ്ദീൻ ഷഫീഖ്. വാഹനത്തിനകത്ത് ഇരിക്കുന്നതിനിടെ ഡ്രോണിെൻറ അവശിഷ്ടം തെറിച്ച് കഴുത്തിന് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവർ സ്വദേശികളാണ്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജൂൺ 12നും 23 നും അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ ഹൂതി ആക്രമണങ്ങളിൽ സിറിയൻ പൗരൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 23െൻറ ആക്രമണത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിനും പരിക്കേറ്റിരുന്നു.
ഹൂതികൾക്കെതിരായ നടപടി ശക്തമായി തുടരുകയാണെന്ന് അറബ് സഖ്യസേന മേധാവി കേണൽ തുർക്കി അൽ മാലികി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി ജനവാസകേന്ദ്രങ്ങളെ ആക്രമിക്കുന്ന ഹൂതികളുടെ നടപടി തുടരുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 56 പേർക്കാണ് കഴിഞ്ഞ മൂന്ന് ആക്രമണങ്ങളിൽ പരിക്കേറ്റത്. വിമാനത്താവളത്തിെൻറ പ്രവർത്തനം സാധാരണ നിലയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story