‘അബീർ കെയർ’ വാട്സ്ആപ് ചാറ്റ്ബോട്ട് അവതരിപ്പിച്ച് അബീർ മെഡിക്കൽ ഗ്രൂപ്
text_fieldsജിദ്ദ: സൗദിയിലെ പ്രമുഖ ആരോഗ്യ സേവനദായകരായ അബീർ മെഡിക്കൽ ഗ്രൂപ് ‘അബീർ കെയർ’ എന്ന പേരിൽ വാട്സ്ആപ് ചാറ്റ്ബോട്ട് പുറത്തിറക്കി.
സൗദിയിലെ വിവിധ ബ്രാഞ്ചുകളിലെ ഡോക്ടർമാരുടെ വിവരങ്ങൾ, സമയക്രമം, ലഭ്യമായ സ്പെഷ്യാലിറ്റികൾ, ബുക്കിങ് സൗകര്യം, റിപ്പോർട്ടുകൾ ലഭ്യമാക്കുക, അടുത്തുള്ള അബീർ ബ്രാഞ്ചുകളെക്കുറിച്ച് അറിയൽ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ‘അബീർ കെയർ’ വഴി സാധ്യമാവുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 9200 15888 നമ്പറിലാണ് ഈ സേവനങ്ങൾ ലഭ്യമാവുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ചാറ്റ്ബോട്ട് സംവിധാനം പ്രവർത്തിക്കുന്നത്.
ഇംഗ്ലീഷ്, അറബി ഭാഷകളിൽ നിലവിൽ സേവനം ലഭ്യമാണ്. കൂടുതൽ ഭാഷകളിൽ ഉടൻ സേവനങ്ങൾ ലഭ്യമാക്കും.
നമ്പർ സേവ് ചെയ്തശേഷം ടെക്സ്റ്റ് മെസേജ് അയക്കുന്നതോടുകൂടി സേവനം ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ ആവശ്യമായിവന്നാൽ കെയർ സെന്റർ ഏജന്റുമായി നേരിട്ട് സംസാരിക്കാനുള്ള സംവിധാനവും ഒരുക്കി.
24 മണിക്കൂറും സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും ഈ ഓട്ടോമേഷൻ സംവിധാനത്തിലൂടെ കൂടുതൽ മികച്ച സേവനങ്ങൾ വേഗത്തിൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും അബീർ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് അറിയിച്ചു.

