അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ്; ചാംസ് സബീൻ എഫ്.സി, റീം റിയൽ കേരള മത്സരം സമനിലയിൽ
text_fieldsജിദ്ദ: ബ്ലൂസ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് അൽ റുസൂഫ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന ആറാമത് അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ കഴിഞ്ഞ ആഴ്ച് നടന്ന സൂപ്പർ ലീഗ് സിഫ് ക്ലാസിക്കോ പോരാട്ടത്തിൽ കരുത്തരായ റീം റിയൽ കേരളയും ചാംസ് സബീൻ എഫ്.സിയും ഓരോ ഗോൾ വീതം നേടി സമനിയിലയിൽ പിരിഞ്ഞു.
ചാംസ് സബീൻ എഫ്.സിക്ക് വേണ്ടി അബ്ദുൽ റഹീം, റീം റിയൽ കേരളക്ക് വേണ്ടി സനൂജ് എന്നിവരാണ് ഗോളുകൾ നേടിയത്. സബീൻ എഫ്.സിയുടെ മുഹമ്മദ് റമീഫിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ഡോ. അനീസ് നൂറിൻ മാൻ ഓഫ് ദി മാച്ച് അവാർഡ് സമ്മാനിച്ചു.ബി ഡിവിഷൻ മത്സരങ്ങളിൽ ഡക്സോ പാക്ക് ന്യൂ കാസിൽ എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് അറബ് ഡ്രീംസ് എ.സി.സി ബി ടീമിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.
മുഹമ്മദ് ഷുഹൈബ് ആണ് ന്യൂ കാസിലിനു വേണ്ടി ഗോൾ നേടിയത്. ഷുഹൈബ് തന്നെ മത്സരത്തിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. പവർ ഹൗസ് എം.ഡി ഷാഫി മാൻ ഓഫ് ദി മാച്ച് അവാർഡ് സമ്മാനിച്ചു. ബി ഡിവിഷൻ രണ്ടാം മത്സരത്തിൽ വിജയ് മസാല ബി.എഫ്.സിയും ക്സൈക്ലോൺ മൊബൈൽ അക്സെസ്സറിസ് ഐ.ടി സോക്കറും ഓരോ ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു.
ദിൽഷാദ് ഐ.ടി സോക്കറിന് വേണ്ടിയും നബ്ഹാൻ ബി.എഫ്.സി ജിദ്ദക്ക് വേണ്ടിയും ഗോളുകൾ നേടി. മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട വിജയ് മസാല ബി.എഫ്.സിയുടെ ദിൽഷാദ് അമാനത്തിന് അൽ ജമാൽ കമ്പനി മിഡിലീസ്റ്റ് മാനേജർ ഫാസിൽ തിരൂർ അവാർഡ് സമ്മാനിച്ചു.
17 വയസ്സിനു താഴെ ഉള്ളവരുടെ ജൂനിയർ ഡിവിഷൻ ഫൈനലിൽ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ടാലന്റ് ടീൻസ് ഫുട്ബാൾ അക്കാദമി ചാമ്പ്യന്മാരായി. മുഹമ്മദ് ഷിഹാൻ, തരീഫ് എന്നിവരാണ് ടാലന്റ് ടീൻസിന് വേണ്ടി ഗോളുകൾ നേടിയത്.
മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ടാലന്റ് ടീൻസിന്റെ താരീഫിനുള്ള വിജയ് മസാല അവാർഡും ഷീര ലാത്തീൻ പുരസ്കാരവും സിഫ് ടെക്നിക്കൽ ടീം അംഗം നൗഷാദ് പാലക്കൽ സമ്മാനിച്ചു. ചാമ്പ്യന്മാർക്കുള്ള ട്രോഫി സിഫ് വൈസ് പ്രസിഡന്റ് നിസാം പാപ്പറ്റയും, ക്യാഷ് അവാർഡ് സിഫ് സെക്രട്ടറി ഷഫീക് പട്ടാമ്പിയും, റണ്ണറപ്പിനുള്ള ട്രോഫി സിബ്റോ ഗ്രൂപ് സി.ഇ.ഒ അഷറഫ് കുട്ടശ്ശേരിയും ക്യാഷ് അവാർഡ് ഫൈസൽ അരിപ്രയും വിതരണം ചെയ്തു.
കാണികൾക്കായുള്ള നറുക്കെടുപ്പിലെ വിജയിക്കുള്ള എൽ.ഇ.ഡി ടെലിവിഷൻ ഷാഫി പവർ ഹൗസ് സമ്മാനിച്ചു. ഫാസിൽ തിരൂർ, ഡോ. അനീസ് നൂറിൻ, ഫിറോസ് റിയൽ കേരള, സിഫ് ജനറൽ ക്യാപ്റ്റൻ അൻവർ കരിപ്പ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴ് മണിക്ക് ബി ഡിവിഷൻ ആദ്യ സെമിയിൽ റീം യാസ് എഫ്.സി, ക്സൈക്ലോൺ മൊബൈൽ ആക്സെസറീസ് ഐ.ടി സോക്കറുമായും, രണ്ടാം സെമിയിൽ ഡക്സോ പാക്ക് ന്യൂ കാസിൽ എഫ്.സി വെൽകണക്ട് ഫ്രണ്ട്സ് ജിദ്ദയുമായും ഏറ്റുമുട്ടും. സൂപ്പർ ലീഗിലെ അവസാന മത്സരങ്ങളിൽ ചാംസ് സബീൻ എഫ്.സി എൻകംഫർട് എ.സി.സി എ ടീമുമായും, റീം റിയൽ കേരള, അബീർ എക്സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

