Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​റ​ഹ്മാ​ൻ...

അ​ബ്​​ദു​റ​ഹ്മാ​ൻ വ​ള​പു​ര​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്​​ദു​റ​ഹ്മാ​ൻ വ​ള​പു​ര​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്​​ദു​റ​ഹ്മാ​ൻ വ​ള​പു​ര​ത്തി​നു​ള്ള ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ ഉ​പ​ഹാ​രം

ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു


ജി​ദ്ദ: മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്​​ദു​റ​ഹ്മാ​ൻ വ​ള​പു​ര​ത്തി​ന് ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​സ്ലാ​ഹി സെൻറ​റി​ൽ ന​ട​ന്ന പൊ​തു​ക്ലാ​സ്സി​ൽ പ്ര​സി​ഡ​ൻ​റ് അ​ബ്ബാ​സ് ചെ​മ്പ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ഹാ​രം കൈ​മാ​റി. ഇ​സ്ലാ​ഹി സെൻറ​റി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം ലേ​ൺ ദി ​ഖു​ർ​ആ​ൻ ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​റും നി​ച്ച് ഓ​ഫ് ട്രൂ​ത്ത് ക​മ്മി​റ്റി​യു​ടെ അ​സി​സ്റ്റ​ൻ​റ് ക​ൺ​വീ​ന​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ജി​ദ്ദ​യി​ൽ ഖു​ർ​ആ​ൻ പ​ഠ​ന​ത്തെ ജ​ന​കീ​യ​മാ​ക്കു​വാ​ൻ അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് സാ​ധി​ച്ചു. നി​ച്ച് ഓ​ഫ് ട്രൂ​ത് ക​മ്മ​റ്റി​യു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ​യും പ്ര​ത്യേ​കം യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യും അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി ന​ട​ത്തി​യി​രു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​സ്ലാ​മി​ക പ്ര​ബോ​ധ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ഗ്ലോ​ബ​ൽ ഇ​സ്ലാ​മി​ക് ദ​അ​വ സം​രം​ഭ​ത്തി​െൻറ ഭാ​ഗ​മാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം എ​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യാ​ലും തു​ട​ർ​ന്നും ഇ​സ്ലാ​ഹി പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഗ്ലോ​ബ​ൽ ദ​അ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewSaudi Arabiagulfnewsmalayalam
News Summary - Abdurahman paid a visit to Valapura
Next Story