അബ്ദുന്നാസറിെൻറ മൃതദേഹം ഖബറടക്കി
text_fieldsഅബ്ദുന്നാസർ
യാംബു: ഈ മാസം 12ന് ജോലിക്ക് പോകുന്നതിനിടെ ബസിൽവെച്ച് ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് കാരപ്പറമ്പ് സ്വദേശി വെണ്ണീർവയൽ അബ്ദുന്നാസറിെൻറ (58) മൃതദേഹം യാംബുവിൽ ഖബറടക്കി. ബുധനാഴ്ച ഇഷാഅ് നമസ്കാരശേഷം യാംബു ടൗൺ മസ്ജിദ് ജാമിഅഃ ഖബീറിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ശേഷം മഖ്ബറ ശാത്തിഅഃയിലെ ഖബറടക്ക ചടങ്ങിലും അബ്ദുന്നാസറിെൻറ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും യാംബുവിലെ സാമൂഹിക പ്രവർത്തകരുമടക്കം ധാരാളംപേർ പങ്കെടുത്തു. യാംബുവിൽ രണ്ടര പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന ഇദ്ദേഹത്തിെൻറ വിയോഗം ബന്ധുക്കളെയും സഹപ്രവർത്തകരെയും യാംബു മലയാളി സമൂഹത്തെയും െനാമ്പരത്തിലാഴ്ത്തി.
പരേതനായ ചേക്കുഞ്ഞിയാണ് അബ്ദുന്നാസറിെൻറ പിതാവ്. മാതാവ്: ഖദീജാബി. ഭാര്യ: ആയിഷ. മക്കൾ: ഇർഷാദ് (മുൻ യാംബുപ്രവാസി), നൗശത്ത്, ജംഷത്ത്. മരുമക്കൾ: മുബാറക്ക്, ജംഷീദ്, ഷഹല. സഹോദരങ്ങൾ: റാഫി, അഷ്റഫ്, അസ്മാബി, സുഹറാബി, ഖൈറുന്നീസ. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളായ റിയാസ് പൊറ്റമ്മൽ, മഹ്ബൂബ് ഫറൂഖ്, സാമൂഹിക പ്രവർത്തകരായ നാസർ നടുവിൽ, അബ്ദുറസാഖ് നമ്പ്രം, എ.പി. സാക്കിർ, സൗദി പൗരൻ അലി അൽ അംറി എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

