അബ്ദുല്ലക്കുട്ടി നെയ്യപ്പാടന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുല്ലക്കുട്ടി നെയ്യപ്പാടൻ എടക്കരക്ക് അൽ കുംറ മസാക്കിൻ വില്ല യൂത്ത് വിങ് യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: ലാൻഡ്മാർക്ക് അറേബ്യ കമ്പനിയിൽ ഓപറേഷൻ സൂപ്പർവൈസറായി 20 വർഷത്തെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുല്ലക്കുട്ടി നെയ്യപ്പാടൻ എടക്കരക്ക് അൽ കുംറ മസാക്കിൻ വില്ല യൂത്ത് വിങ് യാത്രയയപ്പ് നൽകി. പ്രവാസജീവിതത്തിൽ താൻ എന്തുനേടി എന്നും തന്നെ കൊണ്ട് മറ്റുള്ളവർ എന്ത് നേടി എന്നും അബ്ദുല്ലക്കുട്ടി യാത്രയയപ്പ് പരിപാടിയിൽ വിശദമായി
വിവരിച്ചു.
മജീദ് ചെറുകോട് പരിപാടി ഉദ്ഘാടനം ചെയ്തു. ബാസിത് പുള്ളാട്ട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കൊടുവള്ളി, റൗഷാദ് കാട്ടുപാറ, ജാഫർ ചേലാമ്പ്ര, സജീഷ് കൂട്ടിലങ്ങാടി, ജൈസൽ എടവണ്ണ, സിദ്ദീഖ് കാവനൂർ എന്നിവർ സംസാരിച്ചു.
അജിത്ത് മണ്ണാർക്കാട് സ്വാഗതവും ഉസ്മാൻ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

