അബ്ദുല്ലക്ക് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന കെ.ടി. അബ്ദുല്ലക്ക് കേളി അൽ ഖർജ് യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഷബി കൈമാറുന്നു
റിയാദ്: 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ സിറ്റി യൂനിറ്റംഗം കെ.ടി. അബ്ദുല്ലക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോഴിക്കോട് തിരുവമ്പാടി ഓമശ്ശേരി സ്വദേശിയായ അബ്ദുല്ല ഖർജ് പട്ടണത്തിൽ ബഖല നടത്തുകയായിരുന്നു. ഖർജ് ഏരിയ സെൻററിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് നാസർ പൊന്നാനി അധ്യക്ഷത വഹിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതിയംഗം ജോസഫ് ഷാജി, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ജോയൻറ് ട്രഷറർ ജയൻ പെരുനാട്, കമ്മിറ്റിയംഗം ഗോപാലൻ, മോഹൻദാസ്, ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗം മണികണ്ഠ കുമാർ, ജ്യോതിലാൽ, ഗോപിനാഥൻ, റസാഖ് കടവല്ലൂർ, ഷിഹാബുദ്ദീൻ, റസാഖ് എന്നിവർ സംസാരിച്ചു. യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഷബി, അബ്ദുല്ലക്ക് കൈമാറി. യൂനിറ്റ് സെക്രട്ടറി ഷബി അബ്ദുൽ സലാം സ്വാഗതവും അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

