Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്ദുല്ല ഫുആദ് കുടുംബ കൂട്ടം ഓണാഘോഷം
text_fieldsbookmark_border
അബ്ദുല്ല ഫുആദ് കുടുംബ കൂട്ടം ഒരുക്കിയ ഓണാഘോഷം
ദമ്മാം: ഏറെക്കാലം ഒരു കോമ്പൗണ്ടിൽ ഒന്നിച്ചുതാമസിച്ചിരുന്ന കുടുംബങ്ങൾ ഒത്തുകൂടി ഓണമാഘോഷിച്ചു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരായ നിരവധി പേർ താമസിച്ചിരുന്ന നിരവധി കലാ സംസ്കാരിക പ്രവർത്തനങ്ങൾ അരങ്ങേറിയിരുന്ന അബ്ദുല്ല ഫുആദ് കോമ്പൗണ്ട് കുടുംബങ്ങളാണ് ഒത്തുകൂടിയത്.
30 വർഷത്തിലേറെയായി ഒന്നിച്ചുതാമസിക്കുകയും ഒത്തുകൂടുകയും ചെയ്യുന്നവരാണിവർ. സ്ത്രീകൾ ഒത്തുചേർന്ന് അത്തപ്പൂക്കളം ഒരുക്കി. സദ്യക്ക് ശേഷം കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക മത്സരങ്ങർ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാരിസ് രാജ, ജോണി, ജിജോ, ബെന്നി തുടങ്ങിയവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

