Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ ത​ണ​ലി​ൽ അ​ബ്​​ദു​ല്ലത്തീ​ഫ് നാ​ട​ണ​ഞ്ഞു

text_fields
bookmark_border
abdulatheef with haris mampad and varavoor umar saqafi at Jiddah airport
cancel
camera_alt

നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​ബ്​​ദു​ല്ല​ത്തീ​ഫ് (ഇ​ട​ത്തേ​യ​റ്റം),ഹാ​രി​സ് മ​മ്പാ​ട്, വ​ര​വൂ​ർ ഉ​മ​ർ സ​ഖാ​ഫി എ​ന്നി​വ​രോ​ടൊ​പ്പം ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി ന്യു​മോ​ണി​യ ബാ​ധി​ച്ച് അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ടു​ക്കി ഉ​ടു​മ്പ​ന്നൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ല്ല​ത്തീ​ഫ് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞു. ഏ​ഴ് കു​ടും​ബ​ങ്ങ​ളു​ൾ​പ്പെ​ടെ 28 അം​ഗ സം​ഘ​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​മാ​ണ് ഇ​ദ്ദേ​ഹം ഉം​റ​ക്കെ​ത്തി​യ​ത്. ഉം​റ നി​ർ​വ​ഹ​ണ​ത്തി​നു ശേ​ഷം മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ന്യു​മോ​ണി​യ ബാ​ധി​ച്ച​ത്.

രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തോ​ളം മ​ദീ​ന കിം​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ വെ​ന്റി​ലേ​റ്റ​റി​ലും ഐ.​സി.​യു​വി​ലു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​സു​ഖ​ത്തി​ന് ശ​മ​നം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്കു​തി​രി​ച്ചു പോ​കു​ന്ന​തി​നാ​യി ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ൾ വീ​ണ്ടും ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ​ത​ട​സ്സം നേ​രി​ടു​ക​യും ജി​ദ്ദ​യി​ലെ കിം​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വീ​ണ്ടും ഒ​ന്ന​ര മാ​സ​ത്തോ​ളം ജി​ദ്ദ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഉം​റ വി​സ​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന മാ​ർ​ച്ച് ര​ണ്ടി​ന് ശ​നി​യാ​ഴ്ച ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മ​ദീ​ന​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കെ.​എം.​സി.​സി മ​ദീ​ന വെ​ൽ​ഫെ​യ​ർ വിം​ങ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ് മു​വാ​റ്റു​പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ജി​ദ്ദ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ വെ​ൽ​ഫെ​യ​ർ വിങ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്‌ കു​ട്ടി പാ​ണ്ടി​ക്കാ​ട്, ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ വിങ് അം​ഗം ഹാ​രി​സ് മ​മ്പാ​ട്, കെ.​എം.​സി.​സി വ​ളാ​ഞ്ചേ​രി ക​മ്മി​റ്റി നേ​താ​വ് സൈ​നു​ൽ ആ​ബി​ദ് ജാ​പാ​നീ​സ്, ല​ത്തീ​ഫ് മു​ത്തു, അ​ഷ്‌​റ​ഫ്‌ കു​ട്ടി​മാ​ൻ ന​ല്ല​ളം എ​ന്നി​വ​രും പ​രി​ച​രി​ക്കാ​നു​ണ്ടാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്റെ ചി​കി​ത്സ​യു​മാ​യും പ​രി​ച​ര​ണ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്ന മ​ദീ​ന കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ജി​ദ്ദ കിങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​മു​ഹ​മ്മ​ദ്‌ ഉ​വൈ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം, ​ന​ഴ്‌​സു​മാ​രാ​യ സ​ജി​ന, ജി​ൻ​സി, ശാ​മ അ​ഞ്ജ​ന, ല​ക്ഷ്മി, മ​റ്റു ജീ​വ​ന​ക്കാ​ർ, മ​ദീ​ന, ജി​ദ്ദ കെ.​എം.​സി.​സി നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നാ​ട്ടി​ലേ​ക്കു​കൂ​ടെ അ​നു​ഗ​മി​ച്ച വ​ര​വൂ​ർ ഉ​മ​ർ സ​ഖാ​ഫി എ​ന്നി​വ​രോ​ട് അ​ബ്​​ദു​ല്ല​ത്തീ​ഫി​ന്റെ കു​ടും​ബം പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Abdulatheef returned home with the help of KMCC
Next Story