Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ റ​ഹീം...

അ​ബ്​​ദു​ൽ റ​ഹീം മോ​ച​നം; കേ​സ്​ വീ​ണ്ടും മാ​റ്റി​വെ​ച്ചു

text_fields
bookmark_border
അ​ബ്​​ദു​ൽ റ​ഹീം മോ​ച​നം; കേ​സ്​ വീ​ണ്ടും മാ​റ്റി​വെ​ച്ചു
cancel
camera_alt

അ​ബ്​​ദു​ൽ റ​ഹീം

റി​യാ​ദ്: ഒ​റി​ജി​ന​ൽ കേ​സ്​ ഡ​യ​റി​യു​ടെ വീ​ണ്ടു​മു​ള്ള പ​രി​ശോ​ധ​ന​ക്ക്​ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട റി​യാ​ദ്​ ക്രി​മി​ന​ൽ കോ​ട​തി റ​ഹീം കേ​സ്​ 12-ാം ത​വ​ണ​യും മാ​റ്റി​വെ​ച്ചു. സൗ​ദി ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 19 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ച്ചി​ല​ക​ത്ത്​ അ​ബ്​​ദു​ൽ റ​ഹീ​മി​​​ന്റെ മോ​ച​ന​കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​നം ഇ​നി​യും നീ​ളും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​ 10-ന്​ ​സി​റ്റി​ങ് ആ​രം​ഭി​ച്ച്​ ഒ​രു മ​ണി​ക്കൂ​റി​ന്​ ശേ​ഷം കേ​സ്​ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വെ​ക്കു​ക​യാ​ണെ​ന്ന്​ കോ​ട​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​തി​വു​പോ​ലെ ജ​യി​ലി​ൽ​നി​ന്ന്​ അ​ബ്​​ദു​ൽ റ​ഹീ​മും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രും റ​ഹീം കു​ടം​ബ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സി​ദ്ദി​ഖ് തു​വ്വൂ​രും ഓ​ൺ​ലൈ​ൻ കോ​ട​തി​യി​ൽ പ​​ങ്കെ​ടു​ത്തു. മെ​യ് 26-ന് ​രാ​വി​ലെ ഒ​മ്പ​തി​ന്​ കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന്​ കോ​ട​തി അ​റി​യി​ച്ചു. ദ​യാ​ധ​നം സ്വീ​ക​രി​ച്ച്​ വാ​ദി​ഭാ​ഗം മാ​പ്പ്​ ന​ൽ​കി​യ​തോ​ടെ വ​ധ​ശി​ക്ഷ കോ​ട​തി ഒ​മ്പ​ത്​​ മാ​സം മു​മ്പ്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ​ബ്ലി​ക്​ റൈ​റ്റ്​ പ്ര​കാ​ര​മു​ള്ള കേ​സി​ൽ തീ​ർ​പ്പാ​വാ​ത്ത​താ​ണ്​ ജ​യി​ൽ മോ​ച​നം അ​ന​ന്ത​മാ​യി നീ​ളാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്​. റി​യാ​ദി​ലെ ഇ​സ്​​കാ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന റ​ഹീ​മി​​ന്റെ ത​ട​വു​കാ​ലം 19ാം വ​ർ​ഷ​ത്തി​ലാ​ണ്. കേ​സി​​ന്റെ ആ​ദ്യ​കാ​ലം മു​ത​ലു​ള്ള ഒ​റി​ജി​ന​ൽ കേ​സ്​ ഡ​യ​റി ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ തി​രി​കെ വി​ളി​ച്ച്​ പു​നഃ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​ത്​ കൊ​ണ്ടാ​ണ്​ മോ​ച​ന​കാ​ര്യ​ത്തി​ലെ തീ​രു​മാ​നം നീ​ളു​ന്ന​ത്. ഒൗ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളി​ലൂ​ടെ ഫ​യ​ൽ കോ​ട​തി​യി​ലെ​ത്താ​ൻ സ്വാ​ഭാ​വി​ക കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു.

പ​ബ്ലി​ക്​ റൈ​റ്റ്​ പ്ര​കാ​ര​മു​ള്ള കേ​സി​ൽ സാ​ധാ​ര​ണ ത​ട​വു​ശി​ക്ഷ​യാ​ണ്​ വി​ധി​ക്കു​ക. 19 വ​ർ​ഷ​മാ​യി ത​ട​വി​ലാ​യ​തി​നാ​ൽ ഇ​നി ത​ട​വു​ശി​ക്ഷ വി​ധി​ച്ചാ​ലും അ​തു​വ​രെ അ​നു​ഭ​വി​ക്കു​ന്ന ത​ട​വു​കാ​ലം ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ച്ച്​ മോ​ച​നം ന​ൽ​കാ​നാ​ണ്​ സാ​ധ്യ​ത. ഇ​നി കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി​തീ​ർ​പ്പി​നാ​ണ്​ അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ​യും ലോ​ക​മ​ല​യാ​ളി​ക​ളു​ടെ​യും കാ​ത്തി​രി​പ്പ്. ഒ​ന്ന​ര കോ​ടി സൗ​ദി റി​യാ​ൽ (34 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ൻ രൂ​പ) ആ​ണ്​ ലോ​ക​വ്യാ​പ​ക​മാ​യി മ​ല​യാ​ളി​ക​ൾ ചേ​ർ​ന്ന്​ പി​രി​ച്ച്​ ന​ൽ​കി​യ​ത്. അ​ങ്ങ​നെ സ​മാ​ഹ​രി​ച്ച പ​ണ​മാ​ണ്​ മ​രി​ച്ച സൗ​ദി ബാ​ല​​ന്റെ കു​ടും​ബ​ത്തി​ന് ദ​യാ​ധ​ന​മാ​യി ന​ൽ​കി​യ​ത്. അ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​വ​ർ മാ​പ്പ്​ ന​ൽ​കി​യ​തും കോ​ട​തി വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്​​ത​തും. ഇ​ത്​ പ്രൈ​വ​റ്റ്​ റൈ​റ്റ്​ പ്ര​കാ​ര​മു​ള്ള കേ​സി​ലു​ള്ള തീ​ർ​പ്പ്​​ മാ​ത്ര​മാ​യി​രു​ന്നു.

പ​ബ്ലി​ക്​ റൈ​റ്റ്​ പ്ര​കാ​ര​മു​ള്ള വി​ധി​തീ​ർ​പ്പി​ന്​ കോ​ട​തി​യി​ൽ ആ​ദ്യം​തൊ​ട്ട്​ തു​ട​ങ്ങേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അ​തി​നാ​യു​ള്ള ആ​ദ്യ സി​റ്റി​ങ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 21നാ​ണ്​ ന​ട​ന്ന​ത്. എ​ന്നാ​ൽ ​െബ​ഞ്ച്​ മാ​റി​യെ​ന്നും വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​യ ബെ​ഞ്ച്​ ത​ന്നെ​യാ​ണ്​ മോ​ച​ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും​ അ​റി​യി​ച്ച്​​ കോ​ട​തി കേ​സ്​ മാ​റ്റി​വെ​ച്ചു. അ​തി​ന്​ ശേ​ഷം എ​ല്ലാ മാ​സ​വും (ചി​ല മാ​സ​ങ്ങ​ളി​ൽ ര​ണ്ട്​ ത​വ​ണ) കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും തീ​ർ​പ്പി​ലെ​ത്തു​ന്നി​ല്ല.

2006 ന​​വം​​ബ​​റി​​ലാ​​ണ് സൗ​​ദി ബാ​​ല​ൻ അ​ന​സ്​ അ​ൽ ഫാ​യി​സി​​ന്റെ കൊ​​ല​​പാ​​ത​​ക​​ക്കേ​​സി​​ൽ അ​​ബ്​​​ദു​​ൽ റ​​ഹീം അ​​റ​സ്​​റ്റി​ലാ​കു​ന്ന​ത്. 2012ലാ​ണ്​ വ​​ധ​​ശി​​ക്ഷ വി​​ധി​ച്ച​ത്. ഹൗ​സ്​ ഡ്രൈ​വ​ർ വി​സ​യി​ലെ​ത്തി മൂ​ന്നാം മാ​സ​ത്തി​ലാ​ണ്​ യു​വാ​വി​​ന്റെ ജീ​വി​ത​മാ​കെ കീ​ഴ്​​മേ​ൽ മ​റി​ച്ച സം​ഭ​വ​മു​ണ്ടാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia Newsgulf news malayalamRahim case
News Summary - Abdul Rahim released; case postponed again
Next Story