അബ്ദുൽ ഖാദറിെൻറ മൃതദേഹം നാട്ടിൽ ഖബറടക്കി
text_fieldsഅബ്ദുൽ ഖാദർ
റിയാദ്: ഒരാഴ്ച മുമ്പ് റിയാദിലെ ശുമൈസി ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ സ്വദേശി മൂന്നാക്കപറമ്പിൽ അബ്ദുൽ ഖാദറിെൻറ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. കഴിഞ്ഞദിവസം രാവിലെ ഏഴിന് കിഴിപ്പുള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ ബന്ധുക്കളായ അബ്ദുൽ റഷീദ്, സലീം, റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല ആക്ടിങ് പ്രസിഡൻറ് രാജു തൃശൂർ, ശിഹാബ് കൊട്ടുകാട് എന്നിവർ ചേർന്ന് പൂർത്തിയാക്കി. മൃതദേഹം കൊച്ചി എയർപോർട്ടിൽ സഹേദരനും തൃശൂർ ജില്ല ഒ.ഐ.സി.സി റിയാദ് ഘടകം വൈസ് പ്രസിഡൻറുമായ അഷറപ്പ് കിഴിപ്പുള്ളിക്കര ഏറ്റുവാങ്ങി.
പ്രസിഡൻറ് സുരേഷ് ശങ്കർ, മുൻ പ്രസിഡൻറ് ബെന്നി വാടാനപ്പള്ളി, സോണി പാറക്കൽ, ഗഫൂർ ചെന്ത്രാപ്പിന്നി, നേവൽ ഗുരുവായൂർ എന്നിവർ മരണാനന്തര ചടങ്ങിൽ പങ്കടുത്തു. ഖമറുന്നീസയാണ് മരിച്ച അബ്ദുൽ ഖാദറിെൻറ ഭാര്യ. മക്കൾ: അഫ്സൽ, ആദിൽ, ആഇശ നുറ. അബ്ദുൽ ഖാദറിെൻറ വേർപാടിൽ തൃശൂർ ജില്ല ഒ.ഐ.സി.സി അനുശോചിച്ചു.

