അബ്ദുൽ ഖാദർ കുടുംബ സഹായം വിതരണം ചെയ്തു
text_fieldsമുഹമ്മദ് അബ്ദുൽ ഖാദർ കുടുംബ സഹായം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, അബ്ദുൽ ഖാദറിെൻറ മകൻ നവോദയ മാർക്കറ്റ് യൂനിറ്റ് അംഗം കൂടിയായ ഷാനവാസിന് കൈമാറുന്നു
ദമ്മാം: രണ്ടുമാസം മുമ്പ് അബ്ഖൈഖില്‍ മരിച്ച നവോദയ അല്‍ഫറ യൂനിറ്റ് അംഗവും തിരുവനന്തപുരം പെരിങ്ങമല സ്വദേശിയുമായ മുഹമ്മദ് അബ്ദുല്‍ ഖാദറിെൻറ കുടുംബത്തിന് നവോദയ സഹായം നൽകി.
സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ വി.കെ. മധു ധനസഹായം അബ്ദുൽ ഖാദറിെൻറ മകൻ നവോദയ മാർക്കറ്റ് യൂനിറ്റ് അംഗം കൂടിയായ ഷാനവാസിന് കൈമാറി. ചടങ്ങിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
നവോദയ ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടിയം അബ്ദുൽ ഖാദർ അനുസ്മരണം നിർവഹിച്ചു. നവോദയ കേന്ദ്രകമ്മിറ്റി അംഗം ചന്ദ്രബാബു കടയ്ക്കൽ സ്വാഗതവും സന്തോഷ് മാനവം നന്ദിയും പറഞ്ഞു. അസീം പള്ളിവിള, ഷംനാദ് നവോദയ തുടങ്ങിയവർ സംബന്ധിച്ചു.

