അബ്ദുൽ മജീദ് സുഹ്രിക്ക് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി മടങ്ങുന്ന അബ്ദുൽ മജീദ് സുഹ്രിക്ക് യാംബു കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
യാംബു: ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന അബ്ദുൽ മജീദ് സുഹ്രിക്ക് യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം യാംബു കെ.എം.സി.സി പ്രവർത്തകസമിതി അംഗം കൂടിയാണ്. സെൻട്രൽ കമ്മിറ്റി ഓഫിസിൽ ചേർന്ന പരിപാടിയിൽ പ്രസിഡൻറ് കെ.പി.എ. കരീം താമരശ്ശേരി അധ്യക്ഷത വഹിച്ചു. മുസ്തഫ മൊറയൂർ, നാസർ നടുവിൽ, സിറാജ് മുസ്ലിയാരകത്ത്, അലിയാർ ചെറുകാട്, നിയാസ് പുത്തൂർ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മാമുക്കോയ ഒറ്റപ്പാലം സ്വാഗതവും അബ്ദുൽ കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

