അബ്ദുൽ മജീദ് അഞ്ചച്ചവിടിക്ക് ജന്മനാടിന്റെ ആദരം
text_fieldsമജീദ് അഞ്ചച്ചവിടിക്ക് ജന്മനാട് നൽകിയ ആദരവ് ചടങ്ങിൽ ഹകീം മാസ്റ്റർ പുൽപ്പറ്റ ഉപഹാരം കൈമാറുന്നു
ജിദ്ദ / അഞ്ചച്ചവിടി: പൊതുപ്രവർത്തന രംഗത്ത് സ്വദേശത്തും വിദേശത്തും മികവ് പുലർത്തി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മജീദ് അഞ്ചച്ചവിടിയെ ജന്മനാട് ആദരിച്ചു.ജീവകാരുണ്യ മേഖലയിൽ ഒട്ടേറെ സേവനങ്ങൾ ചെയ്യാൻ നേതൃത്വപരമായ പങ്ക് വഹിച്ച ജിദ്ദയിൽ ഇന്ദോമി കമ്പനി ജീവനക്കാരനായ മജീദിനെ അഞ്ചച്ചവടി നാഷനൽ സ്പോട്സ് കമ്മിറ്റിയാണ് ആദരിച്ചത്. തന്റെ ജോലിക്കിയിടയിൽ ഒഴിവ് കിട്ടുന്ന കുറഞ്ഞ സമയത്തിനുള്ളിലും പ്രയാസപ്പെടുന്ന പ്രവാസികൾക്കും നാട്ടുകാർക്കും വേണ്ടി സഹായ സേവനത്തിന് വേണ്ടി സന്നദ്ധനാകുന്ന മജീദിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്ന് ആദരവ് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി.പി ജസീറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മിർഷാദ് മൂച്ചിക്കൽ അധ്യക്ഷത വഹിച്ചു. മോട്ടിവേറ്ററും ട്രെയ്നറുമായ ഹക്കീം മാസ്റ്റർ പുൽപ്പറ്റ മജീദിനുള്ള ഉപഹാരം കൈമാറി. എ.പി ഇസ്മയിൽ, പി.കെ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു. സമീർ പൊറ്റെങ്ങൽ സ്വാഗതവും അബ്ദുറഹ്മാൻ അഞ്ചച്ചവിടി നന്ദിയും പറഞ്ഞു. തനിക്ക് ആദരവ് നൽകിയ ക്ലബ്ബ് പ്രവർത്തകർക്കും നാട്ടുകാർക്കും മജീദ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

