Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമ്പാവൂർ സ്വദേശിയുടെ മൃതദേഹം തബൂക്കിൽ ഖബറടക്കി
text_fieldsbookmark_border
തബൂക്ക്: കഴിഞ്ഞ തിങ്കളാഴ്ച തബൂക്കിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച എറണാകുളം-പെരുമ്പാവൂർ പള്ളിക്കവല സ്വദേശി അബ്ദുൽ ഖാദറിെൻറ (51) മൃതദേഹം തബൂക്ക് മസ്ജിദ് അൽബാസിയിൽ നടന്ന ജനാസ നമസ്കാരത്തിനുശേഷം തസ്ലിയക്ക് സമീപം മഖ്ബറയിൽ കബറടക്കി. 20 വർഷമായി പ്രവാസിയായ അബ്ദുൽ ഖാദർ നാലുവർഷമായി ആരാംകോ സബ്കോൺട്രാക്റ്റിങ് കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
മൃതദേഹം സംസ്കരിക്കുന്നതിെൻറ നിയമ നടപടികകൾക്ക് മാസ്സ് തബൂക്ക് പ്രവർത്തകരുടെയും അബ്ദുൽ ഖാദറിെൻറ സുഹൃത്ത് രമേശിെൻറയും സഹായമുണ്ടായിരുന്നു. ജനാസ നമസ്കാരത്തിനും കബറടക്കത്തിനും തബൂക്കിലെ സാമൂഹ്യ ജീവകാരുണ്യപ്രവർത്തകർ പങ്കെടുത്തു. പിതാവ്: മൊയ്തീൻ. മാതാവ്: ഫാത്തിമ മൊയ്തീൻ. ഭാര്യ: ഷാജിത അബ്ദുൽഖാദർ. മക്കൾ: മൊയ്തീൻഷാ (ഷാമിൽ), നെഹന.
Next Story
