അബ്ദുൽ കരീം പനങ്ങാങ്ങരക്ക് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
text_fieldsഅബ്ദുൽ കരീം പനങ്ങാങ്ങരക്ക് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
നൽകിയപ്പോൾ
ജിദ്ദ: മൂന്ന് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം അബ്ദുൽ കരീം പനങ്ങാങ്ങരക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഒ.ഐ.സി.സി പുഴക്കാട്ടിരി മണ്ഡലം ജനറൽ സെക്രട്ടറി, മങ്കട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള അബ്ദുൽ കരീം പനങ്ങാങ്ങരക്ക് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ ശ്രദ്ധേയമായ സേവനത്തിനും അചഞ്ചലമായ സമർപ്പണത്തിനും അംഗീകാരമായി ചടങ്ങിൽ സ്നേഹോപഹാരം കൈമാറി.
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ഫിറോസ് പോരൂർ അധ്യക്ഷത വഹിച്ചു. ആസാദ് പോരുർ, ഇ.പി മുഹമ്മദാലി, കമാൽ കളപ്പടൻ, സാജു റിയാസ്, ഷിബു കാളികാവ്, ഇബ്നു ശരീഫ് മാസ്റ്റർ, വി.പി ഹുസൈൻ, ഉസ്മാൻ മേലാറ്റൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം പനങ്ങാങ്ങര യാത്രയയപ്പിന് നന്ദി പറഞ്ഞു. ഇസ്മയിൽ കൂരിപൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

