അബ്ദുൽ കരീം അൽമുഖ്രിൻ അന്തരിച്ചു
text_fieldsഅബ്ദുൽ കരീം ബിൻ
സാലിഹ് അൽമുഖ്രിൻ
റിയാദ്: സൗദിയിലെ പ്രമുഖ റേഡിയോ വ്യക്തിത്വവും ഹോളി ഖുർആൻ റേഡിയോയിലെ സുപരിചിത ശബ്ദവുമായ അബ്ദുൽ കരീം ബിൻ സാലിഹ് അൽമുഖ്രിൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. സൗദിയിലെ മത-മാധ്യമ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു അൽമുഖ്രിൻ. പതിറ്റാണ്ടുകളോളം ഹോളി ഖുർആൻ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്ത പരിപാടികൾ ലോകമെമ്പാടുമുള്ള ശ്രോതാക്കൾക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഏറെ ജനപ്രീതിയാർജ്ജിച്ച ‘നൂർ അലാ അൽ ദർബ്’, ‘ഫതാവ’ തുടങ്ങിയ മതപരമായ പരിപാടികളുടെ അവതാരകനായിരുന്നു. മുതിർന്ന ഇസ്ലാമിക പണ്ഡിതന്മാരുമായി ചേർന്ന് സങ്കീർണമായ നിയമപ്രശ്നങ്ങളും മതപരമായ സംശയങ്ങളും ചർച്ച ചെയ്യുന്നതിൽ അദ്ദേഹം പ്രത്യേക മികവ് പുലർത്തി.
ലളിതവും വ്യക്തവുമായ ശൈലിയിലൂടെ ഇസ്ലാമിക വിജ്ഞാനത്തെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.
സൗദി മാധ്യമപ്രവർത്തകരും മതപണ്ഡിതരും അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

