അബ്ദുൽ കരീം മേച്ചേരിക്ക് 'െഎവ' യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിക്കുന്ന അബ്ദുൽ കരീം മേച്ചേരിക്ക് ഐവ ജിദ്ദ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: ഇന്ത്യൻ വെൽഫെയർ ഫോറം വൈസ് പ്രസിഡൻറും ജിദ്ദയിലെ കായിക സാമൂഹിക മേഖലകളിൽ അറിയപ്പെടുന്നയാളുമായ അബ്ദുൽ കരീം മേച്ചേരിക്ക് 'ഐവ ജിദ്ദ' യാത്രയയപ്പ് നൽകി. നസ്റിഫ്, കരീം മഞ്ചേരി, ജരീർ വേങ്ങര, ഷാനവാസ് വണ്ടൂർ, മൻസൂർ വണ്ടൂർ, ഇസ്മാഇൗൽ പുള്ളാട്ട്, എം.എ.ആർ നെല്ലിക്കാപറമ്പ്, നൗഷാദ് ഓച്ചിറ, ഹനീഫ ബെർക എന്നിവർ സംസാരിച്ചു. നിസ്വാർഥനായ പ്രവർത്തകനായിരുന്ന കരീം ഐവയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽനിന്ന് നയിച്ച നേതാവായിരുന്നെന്നു പ്രവർത്തകർ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ ചാവക്കാട് സ്വാഗതവും ട്രഷറർ അബ്ബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

