അബ്ദുൽ ഗഫൂറിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി
text_fieldsഅബ്ദുൽ ഗഫൂർ
റിയാദ്: കഴിഞ്ഞയാഴ്ച മരിച്ച മലപ്പുറം എടപ്പാൾ തലമുണ്ട സ്വദേശി താഴത്തെൽ അബ്ദുൽ ഗഫൂറിന്റെ (58) മൃതദേഹം റിയാദിൽ ഖബറടക്കി. എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കരിച്ച ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് മറമാടിയത്. സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ, ഐ.സി.എഫ് റിജനൽ സെക്രട്ടറി ഉബ്രാഹിം കരീം, വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കര, ഇ.ആർ.ടി അംഗം അലി ചെറുവാടി എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. എല്ലാ കാര്യങ്ങൾക്കും സ്പോൺസർ വലീദ് സഈദ് നാസർ അൽ ഖഹ്താനി ഒപ്പമുണ്ടായിരുന്നു. ആളുകൾ പിരിഞ്ഞുപോയ ശേഷവും ഖബറിനടുത്തുനിന്ന് കണ്ണീരൊഴുക്കി സ്പോൺസർ പ്രാർഥിച്ചുകൊണ്ടിരുന്ന കാഴ്ച എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കഴിഞ്ഞ 10 വർഷമായി അബ്ദുൽ ഗഫൂർ ഈ കുടുംബത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

