അ​ബ്​​ദു​ൽ ഗ​ഫൂ​റി​െൻറ മൃ​ത​ദേ​ഹം ജി​ദ്ദ​യി​ൽ ഖ​ബ​റ​ട​ക്കി

  • ജി​ദ്ദ​യി​ൽ വേ​ങ്ങ​ര അ​രീ​കു​ളം മ​ഹ​ല്ല്​ കൂ​ട്ടാ​യ്മ​യു​ടെ രൂ​പ​വ​ത്​​ക​ര​ണ സ​മ​യം മു​ത​ൽ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു

19:49 PM
11/07/2019
അ​ബ്​​ദു​ൽ ഗ​ഫൂ​ർ

ജി​ദ്ദ: ജി​ദ്ദ​യി​ൽ  റോ​ഡ​പ​ക​ട​ത്തി​ൽ മ​രി​ച്ച വേ​ങ്ങ​ര അ​രീ​കു​ളം സ്വ​ദേ​ശി ചെ​ർ​ച്ചീ​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​റി​​​െൻറ (41) മൃ​ത​ദേ​ഹം റു​വൈ​സി​ലെ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സൗ​ദി​യി​ൽ എ​ത്തി​യ​ത്​ മു​ത​ൽ 15 വ​ർ​ഷ​ത്തോ​ള​മാ​യി അ​ദാം ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ട്രേ​ഡി​ങ്​  ക​മ്പ​നി​ക്കു കീ​ഴി​ലു​ള്ള സ​വാ​രി ഗ്രൂ​പ്പി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു അ​ബ്​​ദു​ൽ ഗ​ഫൂ​ർ. അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച  ടാ​ക്സി അ​മീ​ര്‍ സു​ല്‍ത്താ​ന്‍ റോ​ഡി​ൽ ജോ​ലി സ്ഥ​ല​ത്തി​ന​ടു​ത്ത് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം മ​ഹ്ജ​റി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​യി​ര​ു​ന്നു. 


പ്ര​വാ​സ​ലോ​ക​ത്ത്​ വ​ലി​യ സു​ഹൃ​ദ്​​വ​ല​യ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു ഗ​ഫൂ​ർ. 2008 തു​ട​ക്ക​ത്തി​ൽ ജി​ദ്ദ​യി​ൽ വേ​ങ്ങ​ര അ​രീ​കു​ളം മ​ഹ​ല്ല്കാ​രു​ടെ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​ര​ണ സ​മ​യം മു​ത​ൽ  ജീ​വ​കാ​രു​ണ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.​  മു​ഹ​മ്മ​ദ്- ഉ​മൈ​വ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ന​സീ​മ ചീ​ര​ങ്ങ​ൻ.  മു​ഹ​മ്മ​ദ് ശ​ഹീ​ദ്, മു​ഹ​മ്മ​ദ് ഫി​ദാ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.മ​യ്യി​ത്ത് സം​സ്ക​ര​ണ​ത്തി​നും  നി​യ​മ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും  സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഹ​ബീ​ബ് ക​ല്ല​ൻ, മു​ഹ​മ്മ​ദ് കു​ട്ടി, എ.​കെ. ബാ​വ, യൂ​സു​ഫ് ഹാ​ജി, ജ​ലീ​ൽ അ​റാ​സാ​ത്ത്,  ബ​ന്ദ​ർ അ​ൽ ഉ​തൈ​ബി, അ​രീ​കു​ളം കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ക്യാ​പ്റ്റ​ൻ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, എ.​കെ സി​ദ്ദീ​ഖ്, നൗ​ഷാ​ദ് അ​ലി, സി.​ടി ആ​ബി​ദ്, വേ​ങ്ങ​ര നാ​സ​ർ, നൗ​ഷാ​ദ് പൂ​ചെ​ങ്ങ​ൽ, ഇ​ഖ്ബാ​ൽ പു​ല്ല​മ്പ​ല​വ​ൻ  തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Loading...
COMMENTS