You are here
സൽമാൻ രാജാവിെൻറ സഹോദരൻ അന്തരിച്ചു
ഗവർണർ, മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്
റിയാദ്: സൽമാൻ രാജാവിെൻറ സഹോദരൻ അമീർ മുത്ഇബ് ബിൻ അബ്ദുൽ അസീസ് നിര്യാതനായി. 88 വയസ്സായിരുന്നു. 1931ൽ റിയാദിലാണ് ജനനം. ഗവർണർ, മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. 1951ൽ മക്ക ഗവർണറായിരുന്നു.
വൈദ്യുതി, ജലമന്ത്രിയും പൊതുമരാമത്ത്, ഭവന മന്ത്രിയുമായിരുന്നിട്ടുണ്ട്. 2003 മുതൽ 2009 വരെ മുനിസിപ്പൽ ഗ്രാമ മന്ത്രിയുമായിരുന്നു. ചൊവ്വാഴ്ച ഇശാ നമസ്കാരശേഷം മക്ക മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്നും ശേഷം മക്കയിൽ ഖബറടക്കുമെന്നും റോയൽ കോർട്ട് അറിയിച്ചു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.