അബ്ദുറഹ്മാന് കേളിയുടെ യാത്രയയപ്പ്
text_fieldsനാട്ടിലേക്കു മടങ്ങുന്ന അബ്ദുറഹ്മാനുള്ള റിയാദ് കേളി അറൈഷ് യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഷിബു തോമസ് കൈമാറുന്നു
റിയാദ്: 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കലാസാംസ്കാരികവേദി ന്യൂ സനാഇയ ഏരിയ അറൈഷ് യൂനിറ്റ് അംഗം അബ്ദുറഹ്മാൻ അജിക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിൽ അൽജസിറ വെഹിക്കിൾ ബോഡി ഷോപ്പിൽ സൂപ്പർവൈസറായിരുന്നു. പത്തനംതിട്ട, അടൂർ-പറക്കോട് സ്വദേശിയാണ്.
അറൈഷ് യൂനിറ്റിെൻറ ആദ്യകാല അംഗവും കേളിയുടെ സജീവ പ്രവർത്തകനുമായിരുന്നു അബ്ദുറഹ്മാൻ. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗവും യൂനിറ്റ് സെക്രട്ടറിയുമായ ഷിബു തോമസ് ഉപഹാരം നൽകി. ഷിബു, അനൂപ് എന്നിവര്‍ സംസാരിച്ചു. അബ്ദുൽ നാസർ, ഗിരീഷ്, റിജു മോൻ, അജ്നാസ്, താജ്ദ്ദീൻ എന്നിവർ സംബന്ധിച്ചു. യാത്രയയപ്പിന് അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.

