വലിയ സമ്മാനങ്ങളുമായി എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ്’
text_fieldsറിയാദ്: എ.ബി.സി കാർഗോ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ മാർച്ച് 10ന് തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി മൂന്ന് ടൊയോട്ട കാറുകളും 500 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളുമാണ് ഇത്തവണ വിജയികൾക്ക് ലഭിക്കുക. മെയ് 12 ന് നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പിലൂടെ രണ്ട് ടൊയോട്ട കൊറോള കാറുകളും 250 സ്വർണനാണയങ്ങളും 500 മറ്റു സമ്മാനങ്ങളും വിതരണം ചെയ്യും. രണ്ടാം ഘട്ടത്തിൽ ഒരു ടൊയോട്ട കൊറോള കാറും 250 സ്വർണനാണയങ്ങളും 500 മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്യുക. ഇതിനായുള്ള ‘സെൻഡ് ൻ ഡ്രൈവ്’ മെയ് ഒമ്പതിന് ആരംഭിക്കും.
ജൂലൈ എഴിന് നറുക്കെടുക്കും. ജി.സി.സിയിലെ പ്രമുഖ കാർഗോ കമ്പനിയായ എ.ബി.സിയുടെ സൗദിയിലെ ബ്രാഞ്ചുകളിൽ മാത്രമാണ് സെൻഡ് ൻ ഡ്രൈവ് സമ്മാന പദ്ധതി ലഭ്യമാവുക. കാർഗോ രംഗത്തെ മികച്ച സേവനത്തിന് നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ സൗദി അറേബ്യയിലെ തന്നെ ആദ്യ കാർഗോ ആണ് എ.ബി.സി. ജീവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും കലാകായിക രംഗത്തും പ്രോത്സാഹനങ്ങളുമായി മികച്ച സേവനങ്ങൾ നടത്തി മുന്നിൽ നിൽക്കുന്ന എ.ബി.സി കാർഗോയുടെ കഴിഞ്ഞകാല ഓഫറുകൾക്ക് ഉപഭോക്താക്കളിൽനിന്ന് വൻ പ്രതികരണമാണ് ലഭിച്ചതെന്നും അതിന്റെ തുടർച്ചയായാണ് സെൻഡ് ൻ ഡ്രൈവ് സീസൺ ടു ആരംഭിക്കുന്നതെന്നും ചെയർമാൻ ഡോ. ശരീഫ് അബ്ദുൽഖാദർ പറഞ്ഞു.
മുൻ വർഷങ്ങളേക്കാൾ മികച്ച സൗകര്യങ്ങൾ ആണ് ഇത്തവണ റമദാനിലും വേനലവധിക്കാലത്തും എബിസിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ അതിവേഗം പാർസലുകൾ നാട്ടിലെത്തിച്ചു കൊടുക്കുന്നതിന് എ.ബി.സി കാർഗോ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിെൻറ എല്ലാ ഭാഗത്തേക്കും വേഗത്തിലും സുരക്ഷിതമായും കാർഗോ എത്തിക്കുന്നതിനായി സ്വന്തമായ ക്ലിയറൻസ് സൗകര്യവും ആയിരക്കണക്കിനു ജീവനക്കാരും വിപുലമായ വാഹന സൗകര്യവും എല്ലായിടത്തും ഓഫീസികളുമാണ് കമ്പനിക്ക് ഉള്ളതെന്നും എബിസി മാനേജ്‌മെൻറ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

