എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ്’ രണ്ടാം ഘട്ട സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsഎ.ബി.സി കാർഗോ ‘സെൻഡ്ൻ ഡ്രൈവ്’ രണ്ടാം ഘട്ടത്തിലെ ഒന്നാം സമ്മാനമായ
കൊറോള കാർ വിജയി മുഹമ്മദ് അലിക്ക് സമ്മാനിക്കുന്നു
റിയാദ്: 25ാം വാർഷികം പ്രാണിച്ച് എ.ബി.സി കാർഗോ ‘സെൻഡ് ആൻഡ് ഡ്രൈവ് സീസൺ ടു’ രണ്ടാം ഘട്ട വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം ബത്ഹ ഫറസ്ദഖ് സ്ട്രീറ്റിലെ എ.ബി.സി കാർഗോ കോർപറേറ്റ് ഓഫിസിൽ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. ഡയറക്ടർ സലിം പുതിയോട്ടിൽ, നിസാർ പുതിയോട്ടിൽ, റിയാദ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി ഹംദാൻ അലി ബേദനി, അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് ടൊയോട്ട കൊറോള കാറുകളും 500 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച ‘സെൻഡ് ൻ ഡ്രൈവി’ൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മലപ്പുറം സ്വദേശിയും യാര ഇൻറർനാഷനൽ സ്കൂൾ ഡ്രൈവറുമായ മുഹമ്മദ് അലി ആണ് ഒന്നാം സമ്മാനമായ കൊറോള കാറിന് അർഹനായത്. രണ്ടാം സമ്മാനമായ 250 സ്വർണനാണയങ്ങളും മറ്റ് സമ്മാനങ്ങളും നിരവധി ഭാഗ്യശാലികൾക്ക് ലഭിച്ചു. മാനവികമായ ആഘോഷങ്ങളിൽ പങ്കെടുക്കാൻ തങ്ങൾ സന്തോഷിക്കുന്നു എന്നും ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും തുടർന്നും ഇത്തരത്തിൽ ജനപങ്കാളിത്തമുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും എ.ബി.സി കാർഗോ ചെയർമാൻ ഡോ. ഷെരീഫ് അബ്ദുൽ ഖാദർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

