എ ബി സി കാർഗോ പുകവലി വിരുദ്ധ കാമ്പയിൻ തുടങ്ങി
text_fieldsജിദ്ദ: ജി.സി.സിയിലെ പ്രമുഖ കാർഗോ സേവന കമ്പനിയായ എ ബി സിയുടെ ആഭിമുഖ്യത്തിൽ പുകവലി വിരുദ്ധ ആരോഗ്യ ബോധവത്കരണ കാമ്പയിനു തുടക്കമായി. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടത്തുന്ന കാമ്പയിൻ ആരോഗ്യസേവന രംഗത്ത് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞതായി മാനേജ്മെൻറ് അറിയിച്ചു. വിദേശ തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന ലേബർ ക്യാമ്പുകൾ, ചെറുകിട വ്യാപാര കേന്ദ്രങ്ങൾ, ബൂഫിയകൾ, ബാർബർ ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ കാമ്പയിൻ.
ഇതിെൻറ ഭാഗമായി പൊതു സ്ഥലങ്ങളിലും താമസ കേന്ദ്രങ്ങളിലും പുകവലി പാടില്ലെന്ന മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കുന്നുണ്ട്. പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാമ്പയിന് തുടക്കം കുറിച്ചത് എന്ന് എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ ഡോ. ഷരീഫ് അബ്ദുൽ ഖാദർ വ്യക്തമാക്കി. സാമൂഹിക സേവന രംഗത്ത് മാതൃകയായി മുന്നേറുന്ന എ ബി സി കാർഗോയുടെ പുകവലി വിരുദ്ധ കാമ്പയിന് പൊതുസമൂഹത്തിൽ നിന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.