അബ്ബാസലി ശിഹാബ് തങ്ങൾക്ക് സ്വീകരണം
text_fieldsപാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്ക് ജാമിഅ നൂരിയ്യ റിയാദ് കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
റിയാദ്: പട്ടിക്കാട് ജാമിഅ നൂരിയ്യ ജനറൽ സെക്രട്ടറി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്ക് ജാമിഅ നൂരിയ്യ റിയാദ് കമ്മിറ്റി സ്വീകരണം നൽകി. ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദ് കമ്മിറ്റി പ്രസിഡൻറ് കോയാമു ഹാജി അധ്യക്ഷത വഹിച്ചു. ചെയർമാൻ മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഓസ്ഫോജ്ന പ്രസിഡൻറ് ബഷീർ ഫൈസി, ഷാഫി ദാരിമി പുല്ലാര, എസ്.ഐ.സി പ്രസിഡൻറ് ബഷീർ ഫൈസി, ബ്ലാത്തൂർ അബൂബക്കർ ഹാജി, അബൂബക്കർ പൂക്കോട്ടൂർ, തെന്നല മൊയ്ദീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് വേങ്ങര, റിയാസ് തിരൂർകാട് തുടങ്ങിയവർ നേതൃത്വം നൽകി.
കേരളത്തിലെ ഉലമ ഉമറാ നേതൃത്വം ഒരേ മനസ്സോടെ പരസ്പര വിശ്വാസത്തോടെ പ്രവർത്തിച്ചതിന്റെയും മുന്നോട്ട് പോയതിന്റെയും പരിണിതഫലമാണ് ജാമിഅ പോലുള്ള അനേകം സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിതമായതും ഇന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതും. അതിനാൽ മഹാനായ ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ പോലുള്ളവർ കാണിച്ചുതന്ന മഹനീയ മാതൃകകൾ തന്നെയാണ് നാം പിന്തുടരുന്നതും അതനുസരിച്ച് തന്നെയാണ് മുന്നോട്ടു പോകേണ്ടത് എന്നും അബ്ബാസിലി തങ്ങൾ പറഞ്ഞു. റിയാദ് കമ്മിറ്റി സെക്രട്ടറി റഫീഖ് പൂപ്പലം സ്വാഗതവും കമ്മിറ്റി അംഗം സൈതലവി ഫൈസി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

