അബ്ബാസ് കൂട്ടിലങ്ങാടിക്ക് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിക്കുന്ന അബ്ബാസ് കൂട്ടിലങ്ങാടിക്ക് മക്ക മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് സംഘടിപ്പിച്ചപ്പോൾ
മക്ക: 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ബാസ് കൂട്ടിലങ്ങാടിക്ക് മക്കയിലെ മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് സംഘടിപ്പിച്ചു. മക്കയിലെ നജദ് ഗ്രൂപ്, ഇലാഫ് കിന്ദ ഹോട്ടൽ എന്നീ സ്ഥാപനങ്ങളിൽ ചീഫ് എൻജിനീയർ തസ്തികയിൽ നിന്ന് വിരമിച്ചാണ് ഇദ്ദേഹം മടങ്ങുന്നത്.
ജലീൽ എലച്ചോല, ഹസ്സൻ കോയ, ശാമിൽ കരുവാരകുണ്ട്, പി.സി. മുജീബ് ശാന്തപുരം, മൊയ്തീൻ വെള്ളില, മുസ്തഫ കാപ്പാട്, സെയ്ഫുദ്ദീൻ, ഹനീഫ വേങ്ങര തുടങ്ങിയവർ സംസാരിച്ചു. യാത്രയയപ്പിന് അബ്ബാസ് കൂട്ടിലങ്ങാടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

