Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്ബാ​സ് പാ​ല​ത്തി​ന്...

അ​ബ്ബാ​സ് പാ​ല​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്ബാ​സ് പാ​ല​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​ബ്ബാ​സ്​ പാ​ല​ത്തി​ന്​ റി​യാ​ദ്​ കേ​ളി മു​സാ​ഹ്​​മി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി എം.​കെ. ഷ​മീ​ർ കൈ​മാ​റു​ന്നു

റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്​​മി​യ ഏ​രി​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യും ഏ​രി​യ സൈ​ബ​ർ വി​ങ്​ ക​ൺ​വീ​ന​റു​മാ​യ അ​ബ്ബാ​സ് പാ​ല​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ർ​മ​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ മു​സാ​ഹ്​​മി​യ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ കു​ന്നു​മ്മ​ൽ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ധു ബാ​ലു​ശ്ശേ​രി, പ്ര​ദീ​പ്, ബ​ദീ​അ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ശ​ങ്ക​ർ, ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ നി​സാ​ർ, കെ.​എം.​സി.​സി പ്ര​തി​നി​ധി ബ​ഷീ​ർ, വോ​ളി​ബാ​ൾ ടീം ​പ്ര​തി​നി​ധി റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ഴി​ക്കോ​ട് പാ​ല​ത്ത് സ്വ​ദേ​ശി​യാ​യ അ​ബ്ബാ​സ് ദു​ർ​മ മേ​ഖ​ല​യി​ൽ കേ​ളി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ പ​ങ്കു​വ​ഹി​ച്ചു. ദു​ർ​മ യൂ​നി​റ്റ് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ൻ​റ്, ട്ര​ഷ​റ​ർ, മു​സാ​ഹ്​​മി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്, ജീ​വ​രു​ണ്യ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി എം.​കെ. ഷ​മീ​റും ബ​ദീ​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ ഉ​പ​ഹാ​രം ശ​ങ്ക​റും വോ​ളി​ബാ​ൾ ടീ​മി​െൻറ ഉ​പ​ഹാ​രം ടീം ​അം​ഗ​ങ്ങ​ളും അ​ബ്ബാ​സി​ന് കൈ​മാ​റി. ഏ​രി​യ സെ​ക്ര​ട്ട​റി ഷ​മീ​ർ എം.​കെ. പു​ലാ​മ​ന്തോ​ൾ സ്വാ​ഗ​ത​വും അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellAbbas Palathin
Next Story