Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബാറ്റ് എ.എസ് അൽ-സലാമ...

അബാറ്റ് എ.എസ് അൽ-സലാമ 44 കണ്ണാശുപത്രികൾ കൂടി തുറക്കും

text_fields
bookmark_border
abat as
cancel
camera_alt

അബാറ്റ് എ.എസ് അധികൃതർ ദമ്മാമിൽ വാർത്തസമ്മേളനത്തിൽ


ദമ്മാം: നേത്ര ചികിത്സരംഗത്ത് വിപ്ലവകരമായ നേട്ടങ്ങൾ സമ്മാനിച്ച അൽ-സലാമ ആശുപത്രി പ്രവർത്തനം വിപുലീകരിക്കുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിലും ജി.സി.സിയിലുമായി 44 പുതിയ കണ്ണാശുപത്രികൾ തുറക്കുമെന്ന് കമ്പനി ഡയറക്ടർമാർ ദമ്മാമിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവാസി സംരംഭമായി ആരംഭിച്ച അൽ-സലാമ ഇപ്പോൾ അബാറ്റ് എ.എസ് എന്ന പുതിയ പേരിലേക്ക് മാറിയിട്ടുണ്ട്. മുംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട വടക്കെ മലപ്പുറത്തെ ആരോഗ്യ മേഖലയിൽനിന്നുള്ള ആദ്യ കമ്പനിയായി അബാറ്റ് എ.എസ് മാറിക്കഴിഞ്ഞു.

ഇതിനുമുമ്പ് ബി.എസിൽ കേരളത്തിൽനിന്നും ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങൾ അധികവും ധനകാര്യ മേഖലയിൽ നിന്നുള്ളതാണ്. ഇതിൽനിന്നും വ്യത്യസ്തമായി മലപ്പുറത്ത ജില്ല കേന്ദ്രീകരിച്ചുള്ള ആരോഗ്യരംഗത്തുള്ള ഒരു സ്ഥാപനം ഇങ്ങനൊരു നേട്ടം കൈവരിച്ചത് ഏറെ ശ്രദ്ധേയമാണന്ന് ഗ്രൂപ് ചെയർമാൻ ഡോ. ഡി.എ. ഷംസുദ്ദീൻ പറഞ്ഞു. കമ്പനിയുടെ പുതിയ വളർച്ചാഘട്ടത്തിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ 44ഓളം കണ്ണാശുപത്രികൾ തുറക്കും. വിവിധ മേഖലകളിൽ സാധാരണക്കാർ ഉൾപ്പെടെയുള്ള പ്രവാസികളെ കൂടെക്കൂട്ടി പലിശമുക്തമായ സംരംഭങ്ങളിലൂടെ നേട്ടങ്ങൾ കൈവരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണുമായി ബന്ധപ്പെട്ട് ഏറ്റവും ആധുനികമായ ചികിത്സ ലഭ്യമാക്കാനും അബാറ്റ് എ.എസിന് കഴിയുമെന്ന് കമ്പനി ഡയറക്ടറും മെഡിക്കൽ ഡയറക്ടറുമായ ഡോ. സാദിഖ് പറഞ്ഞു.

ദമ്മാം റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ഗ്രൂപ് ചെയർമാൻ ഡോ. ഷംസുദ്ദീൻ, ഡയറക്ടർമാരായ മുഹമ്മദ് കുട്ടി, ഡോ. സാദിഖ്, ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് ഷെഫ്ഷാഫ്, സൗദി കോഓഡിനേറ്റർ ആലിക്കുട്ടി ഒളവട്ടൂർ, ചീഫ് മാർക്കറ്റിങ് ഓഫിസർ യാസീർ നസീഫ്, ചീഫ് ടെക്നിക്കൽ ഓഫിസർ മുഹമ്മദ് ഷിബിലി എന്നിവർ പങ്കെടുത്തു. അബാറ്റ് എ.എസിന്റെ കൂടുതൽ വിവരങ്ങൾക്ക് 00919072558877 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടാം.

അൽസലാമ ഗ്രൂപ്പ് ബിസിനസ്സ് മീറ്റ്

റിയാദ്: ആയിരത്തിൽപരം നിക്ഷേപകരുള്ള ABATE AS അൽസലാമ ഗ്രൂപ്പ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ ആരംഭിക്കുന്നത്തിന്റെ ഭാഗമായി, സൗദി അറേബ്യയിലെ റിയാദിലെ ഹോട്ടൽ ഷെറാട്ടണിൽ സെപ്റ്റംബർ 19ന് വൈകുന്നേരം ഏഴ് മണിക്ക് ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും. ABATE AS ന്‍റെ ഡയറക്ടേഴ്സ് ബോർഡിലെ അംഗങ്ങളായ ഡോ. എ. ശംസുദ്ദീൻ, എഞ്ചി. മുഹമ്മദ് കുട്ടി, ഡോ. മുഹമ്മദ് സ്വാദിഖ് എന്നിവർ പങ്കെടുക്കും. താൽപ്പര്യമുള്ളവർ താഴെ കൊടുത്ത QR കോഡ് സ്കാൻ ചെയ്തു അപേക്ഷ പൂരിപ്പിക്കണം. https://bit.ly/3BiN3J8 കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിലേക്കു വാട്ട്സ്ആപ്പ് അയക്കുക 919072558877.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Newsal salamasaudiAbat AS Al-Salama
News Summary - Abat AS Al-Salama will open 44 more eye clinics
Next Story